20 January Wednesday

ശിശുദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

 പത്തനംതിട്ട

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 130-ാം ജന്മദിനം ശിശുദിനമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയദേവ് കലക്‌ട്രേറ്റിന്‌ മുന്നിൽ പതാക ഉയർത്തി. ഇവിടെനിന്ന്‌ ആരംഭിച്ച ശിശുദിനറാലി തൈക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. റാലി എഡിസി ജനറൽ കെ കെ വിമൽരാജ് ഫ്ളാഗ്ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ശിശുദിന റാലിയിൽ എൻസിസി, എസ്‌പിസി, ജെആർസി, എൻഎസ്എസ് കേഡറ്റുകളും ജില്ലയിലെ വിദ്യാലങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു.
തുടർന്ന് തൈക്കാവ് സ്‌കൂളിൽ നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ജിയാ സാറാ റെജി ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ സ്പീക്കർ പി ബി അരവിന്ദ് അധ്യക്ഷനായി. കലക്ടർ പി ബി നൂഹ് ശിശുദിന സന്ദേശം നൽകി. വിമുക്തി ബാഡ്‌ജ്‌ കലക്ടർ ഉദ്‌ഘാടനം ചെയ്‌തു. 
ശിശുദിന സ്റ്റാമ്പ്‌ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടികെജി നായർ പ്രകാശനം ചെയ്‌തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ എൻ കെ മോഹൻകുമാർ, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടി ജി പൊന്നമ്മ, വിദ്യാർഥികളായ എസ് ലക്ഷ്മിനന്ദ, അലീന ജോൺസൺ, അനന്യ എസ് ലാൽ, സ്നേഹാ എസ് നായർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായുള്ള സമ്മാനവിതരണം എഡിസി ജനറൽ കെ കെ വിമൽരാജ്, പ്രൊഫ. കെ മോഹൻകുമാർ, രാജൻ ബാബു, സജി വിജയകുമാർ എന്നിവർ നിർവഹിച്ചു.  വിദ്യാർഥികളുടെ ദേശഭക്തിഗാനം, ലളിതഗാനം തുടങ്ങിയ പരിപാടികളും അരങ്ങേറി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top