18 October Friday

കക്കാട്ടാറ്റിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരും; ജാഗ്രത പുലര്‍ത്തണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
പത്തനംതിട്ട
ആറന്മുള ഉതൃട്ടാതി ജലോത്സവ ദിനത്തിൽ പമ്പാ നദിയിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച  വൈകിട്ട്  അഞ്ചു മുതൽ മൂഴിയാർ, കക്കാട് ജലവൈദ്യുത നിലയങ്ങളിൽ വൈദ്യുത ഉത്പാദനം പൂർണ തോതിൽ നടത്തും.  ഞായറാഴ്‌ച പുലർച്ചെ ഒന്നു മുതൽ അള്ളുങ്കൽ ജലവൈദ്യുത നിലയത്തിൽ വൈദ്യുത ഉൽപാദനം പൂർണ തോതിൽ നടത്തും. പുലർച്ചെ മൂന്നു മുതൽ കാരിക്കയം ജലവൈദ്യുത നിലയത്തിൽ വൈദ്യുത ഉൽപാദനം പൂർണ തോതിൽ നടത്തുകയും 90 ക്യൂമെക്ക്‌സ് ജലം തുറന്നുവിടുകയും ചെയ്യും. പുലർച്ചെ നാലു മുതൽ പകൽ 12 വരെ മണിയാർ ബാരേജിൽ നിന്നും 130 ക്യൂമെക്ക്‌സ് ജലം തുറന്നുവിടും. ഇതേ തുടർന്ന് കക്കാട്ടാറിലും പമ്പാ നദിയിലും ഒരു മീറ്റർ വരെ ജലനിരപ്പ് ഉയരും.
കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത്  വസിക്കുന്നവരും പൊതുജനങ്ങളും പള്ളിയോടങ്ങളിലെ കരനാഥന്മാരും ക്യാപ്റ്റന്മാരും ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ പി ബി നൂഹ് അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top