18 October Friday
സ്വാതന്ത്ര്യദിനാഘോഷം

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അഭിവാദ്യം സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

 പത്തനംതിട്ട

ഭാരതത്തിന്റെ 73-ാമത് സ്വാതന്ത്ര്യദിനം 15ന്‌ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മുഖ്യാതിഥിയായ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ദേശീയ പതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.10ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.30ന് മുഖ്യാതിഥിയായ മന്ത്രി  മേഴ്‌സിക്കുട്ടിയമ്മ എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട്. തുടർന്ന് മുഖ്യാതിഥി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തും. 8.40ന് പരേഡ് കമാൻഡർ മുഖ്യാതിഥിക്കു മുൻപാകെ എത്തിയശേഷം മുഖ്യാതിഥി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിക്കും. 8.45ന് പരേഡ് മാർച്ച്പാസ്റ്റ് ആരംഭിക്കും. പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട് ആൻഡ്‌ ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, വനം, എക്‌സൈസ്, എൻസിസി തുടങ്ങിയവയുടെ പ്ലാറ്റൂണുകളും വിവിധ സ്‌കൂളുകളിൽ നിന്നുള്ള ബാന്റ് സെറ്റ് ടീമുകളും  മാർച്ച്പാസ്റ്റിൽ അണിനിരക്കും. 8.55ന് മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഒൻപതിന് സാംസ്‌കാരിക പരിപാടികളും  സമ്മാനദാനവും നടക്കും.
 ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7.30ന് ജില്ലാ സ്റ്റേഡിയത്തിൽ എത്തണമെന്ന്  കലക്ടർ പി ബി നൂഹ് അഭ്യർഥിച്ചു. സർക്കാർ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്നും പൂർണമായും ഹരിത മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും കലക്ടർ അഭ്യർഥിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top