25 August Sunday

പികെഎസ് ജില്ലാ പഠനക്ലാസ‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

 അടൂർ

പികെഎസ് പത്തനംതിട്ട ജില്ലാ പഠനക്ലാസ‌് അടൂർ എസ്എൻഡിപി ഹാളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനന്തഗോപൻ ഉദ്‌ഘാടനം ചെയ്തു. പികെഎസ് ജില്ലാ പ്രസിഡന്റ്‌ കെ എം ഗോപി അധ്യക്ഷനായി.സംഘാടക സമിതി ചെയർമാൻ അഡ്വ.എസ് മനോജ്‌ സ്വാഗതം പറഞ്ഞു. പികെഎസ് പരിപാടിയും ഭരണഘടനയും എന്ന വിഷയത്തിൽ  സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു ക്ലാസെടുത്തു. നവോതഥാന കേരളം -ചരിത്രവും വെല്ലുവിളികളും എന്ന വിഷയത്തിൽ രാജേഷ് എരുമേലിയും, മാർക്സിസവും അംബേദ്കറിസവും എന്ന വിഷയത്തിൽ പന്മന ബാബുവും ക്ലാസുകൾ നയിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ കുമാരൻ, ജില്ലാ സെക്രട്ടറി കെ കുമാരൻ, സംസ്ഥന  കമ്മിറ്റി അംഗം സി എൻ രാജേഷ്,കെ വിശ്വംഭരൻ,എ ആർ അജീഷ് കുമാർ,വി കെ മുരളി, അഡ്വ.സി ടി വിനോദ്,മനോജ്‌ കുമാർ, എസ് സി ബോസ് എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top