26 July Monday
ബിജെപി – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു

കലഞ്ഞൂരിൽ 17 കുടുംബങ്ങൾ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

കലഞ്ഞൂർ തട്ടാക്കുടിയിൽ കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലെത്തിയവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് സ്വീകരിച്ചപ്പോൾ

 കൊടുമൺ

കലഞ്ഞൂർ പഞ്ചായത്തിലെ തട്ടാക്കുടിയിൽ കോൺഗ്രസ്,  ബിജെപി പ്രവർത്തകരായ 17 കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്നു. പുതുതായി പാർടിയിലേക്ക് കടന്നുവന്ന പ്രവർത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട്‌ സ്വീകരിച്ചു. തട്ടാക്കുടി, തിടി മേഖലയിൽ നിന്നുള്ള പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് ഇപ്പോൾ കോൺഗ്രസ് വിട്ടത്. പുതിയ പ്രവർത്തകരിൽ കൂടുതലും വനിതകളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ച രശ്മി ബിനു ഉൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സിപിഐ എമ്മിൽ ചേർന്നത്. കൂട്ടത്തിൽ പ്രദേശത്തെ ബിജെപി അനുഭാവികളുമുണ്ട്. എൽഡിഎഫ്‌ സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളാണ് തങ്ങളെ സിപിഐ എമ്മിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് പുതുതായി പാർടിയിലേക്കെത്തിയവർ പറഞ്ഞു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കും ജാതീയമായ വേർതിരിവുകളുമാണ് വലിയൊരു സംഘം പ്രവർത്തകരെ നിരാശപ്പെടുത്തിയത്. കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി പ്രവർത്തകരാണ് സിപിഐ എമ്മിലെത്തിയത്‌. തട്ടാക്കുടിയിൽ ചേർന്ന യോഗത്തിൽ ഫിറോസ് അധ്യക്ഷനായി. കെ പ്രകാശ് സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് രാജേഷ്, എസ് രഘു , ബ്ലോക്ക് പഞ്ചായത്തംഗം കെ ജയകുമാർ, ലോക്കൽ സെക്രട്ടറി എം മനോജ് കുമാർ ,കെ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top