22 June Tuesday
കോവിഡ് ബാധിച്ചു മരിച്ചയാളിന്റെ സംസ്‌കാരം

ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി 
മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 ഇരവിപേരൂർ 

കോവിഡ് ബാധിച്ചു മരിച്ചയാളിന്റെ മൃതദേഹം അടക്കം ചെയ്യാൻ പുല്ലാട് ആനമല മർത്തോമ്മ പള്ളിയിൽ സൗകര്യമില്ലാത്തതിനാൽ  ഇരവിപേരൂർ ഇമ്മാനുവേൽ മർത്തോമ്മ ചർച്ച് ഏറ്റെടുത്ത്‌ സംസ്‌കരിച്ചു.മൃതദേഹം ദഹിപ്പിച്ച ശേഷം പെട്ടിയിലാക്കി ആനമല മർത്തോമ്മ ചർച്ചിന്  വിട്ടുനൽകി. സംസ്കാരത്തിന് നേതൃത്വം കൊടുത്തത് പുല്ലാട് മേഖലയിലെ ഡിവൈഎഫ്ഐ പ്രവർത്തകരാണ്‌. മുട്ടുമൺ യൂണിറ്റിലെ ഷൈൻ, അപ്പു, മേഖല കമ്മിറ്റിയംഗം ജെയ്സൺ, യൂണിറ്റ് പ്രസിഡന്റ്‌  ജിജു സാമുവേൽ എന്നിവർ ചേർന്നാണ്‌ സംസ്‌കാരം നടത്തിയത്‌. ജില്ലാ പഞ്ചായത്തംഗയം ജിജി മാത്യു മാർഗനിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top