22 June Tuesday

500 സ്നേഹവണ്ടികൾ ഓടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 പത്തനംതിട്ട

ജില്ലയിൽ ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടികൾ ഓടി തുടങ്ങി. ഓട്ടോറിക്ഷ മുതൽ ആംബുലൻസ്‌ വരെ സ്നേഹയാത്രക്ക് സജ്ജമാക്കി കോവിഡ് പ്രതിരോധത്തിന് വേറിട്ട മാതൃക തീർക്കുകയാണ് ഡിവൈഎഫ്ഐ. രോഗ വ്യാപനം രൂക്ഷമായാൽ ആംബുലൻസുകളുടെ ലഭ്യത കുറവ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകാതിരിക്കാനാണ് യുവതയുടെ കരുതൽ.രോഗികൾക്ക് ആശുപത്രിയിൽ പോകുന്നതിനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ ഡിവൈഎഫ്ഐ പ്രവർത്തകരെ ബന്ധപ്പെടാം .അഞ്ഞൂറ് വാഹനങ്ങളാണ്  സജ്ജമാക്കിയിരിക്കുന്നത്.
വാഹനങ്ങൾ വിട്ടു നൽകിയ സുമനസുകൾക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ സജ്ജമാക്കുമെന്ന് ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, പ്രസിഡന്റ് സംഗേഷ് ജി നായർ എന്നിവർ പറഞ്ഞു.
ഇരവിപേരൂർ ബ്ലോക്കിൽ  ഏഴ് സ്നേഹവണ്ടികൾ ഓടി തുടങ്ങി.  സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ അനന്തഗോപൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ എസ് രാജീവ്, സുനിൽകുമാർ ടി എസ് എന്നിവർ പങ്കെടുത്തു.
കൊടുമൺ ബ്ലോക്കിൽ 36 സ്‌നേഹവണ്ടികൾ ഓടി തുടങ്ങി. കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ് കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. മേഖല  സെക്രട്ടറി ബിജു കൃഷ്ണൻ, എബിൻ കുമാർ എന്നിവർ പങ്കെടുത്തു.കൂടൽ മേഖലയിൽ കെ യു ജനീഷ് കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വിഷ്ണു തമ്പി, വിഷ്ണു മോഹൻ,ബി ബിനു എന്നിവർ പങ്കെടുത്തു. ഏഴംകുളം തെക്ക്  ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെ രാജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രവീൺ ബോസ്,വി വിഷ്ണു എന്നിവർ പങ്കെടുത്തു.
ഏഴംകുളം മേഖലയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെ രാജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഫൈസൽ സലീം, അശ്വിൻ വിഷ്ണു എന്നിവർ പങ്കെടുത്തു.കലഞ്ഞൂരിൽ ജില്ലാകമ്മിറ്റി അംഗം ഹരീഷ് മുകുന്ദ് ഫ്ലാഗ് ഓഫ് ചെയ്തു.എസ്‌ കെ ശ്രീഹരി, ഷാൻ ഹുസൈൻ എന്നിവർ പങ്കെടുത്തു. കൊടുമൺ മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം ബിജി മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. സോബി ബാലൻ, സൂരജ് എന്നിവർ പങ്കെടുത്തു. അങ്ങാടിക്കൽ ബ്ലോക്ക് ജോയിൻ സെക്രട്ടറി അരുൺ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.ആർ  രാഹുൽ, ദിലു എന്നിവർ പങ്കെടുത്തു. കുന്നിടയിൽ ബ്ലോക്ക് ട്രഷറർ അബിൻ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജിഷ്ണു ബാബു, അഭിജിത്ത് എന്നിവർ പങ്കെടുത്തു. ഏനാത്ത്  മേഖലാ സെക്രട്ടറി മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഷൈജു, അഖിൽ എന്നിവർ പങ്കെടുത്തു.
മല്ലപ്പള്ളി ബ്ലോക്കിൽ 13 സ്നേഹവണ്ടികളാണ്‌ ഓടുന്നത്‌.  റാന്നി നിയുക്ത എംഎൽഎ പ്രമോദ് നാരായണൻ കോട്ടാങ്ങൽ മേഖലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വിപിൻ രവീന്ദ്രൻ, അരുൺ എന്നിവർ പങ്കെടുത്തു. മല്ലപ്പള്ളി മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം ഷിനു കുര്യൻ ഫ്ലാഗ് ഓഫ്  ചെയ്തു. നിതിൻ കുമാർ, ഉണ്ണി, ദീപു കുമാർ എന്നിവർ പങ്കെടുത്തു. കൊറ്റനാട് മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം ഷിനു കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ദീപു കുമാർ, അഭിലാഷ് ബി നായർ എന്നിവർ പങ്കെടുത്തു. ആനിക്കാട്  കീഴ്‌വായ്പൂര് എസ്ഐ ശ്യാംകുമാർ ഫ്ലാഗ് ഓഫ്  ചെയ്തു. 
കോഴഞ്ചേരി ബ്ലോക്കിൽ  എട്ട് സ്നേഹ വണ്ടികൾ ഓടുന്നു. ചെറുകോലിൽ ജില്ലാ കമ്മിറ്റി അംഗം ബിജിലി പി ഈശോ ഫ്ലാഗ് ഓഫ് ചെയ്തു. അഹമ്മദ് ഷാ, സാജൻ എന്നിവർ പങ്കെടുത്തു.  പെരുനാട് ബ്ലോക്കിൽ 19 സ്നേഹ വണ്ടികൾ ഓടുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ടി ഈശോ ഫ്ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജയ്സൻ ജോസഫ് പങ്കെടുത്തു. പന്തളം ബ്ലോക്കിൽ ജില്ലാ കമ്മിറ്റി അംഗം എൻ സി അബീഷ് ഫ്ലാഗ് ഓഫ് ചെയ്തു. വിഷ്ണു രമേശ് പങ്കെടുത്തു. അടൂർ ബ്ലോക്കിൽ ഏഴ് സ്നേഹ വണ്ടി ഓടുന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ശ്രീനി എസ് മണ്ണടി ഫ്ലാഗ് ഓഫ് ചെയ്തു.  ബ്ലോക്ക് സെക്രട്ടറി അഖിൽ പെരിങ്ങനാട്, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു. പത്തനംതിട്ട ബ്ലോക്കിൽ  എട്ട് സ്നേഹ വണ്ടികൾ ഓടുന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗം അനീഷ് വിശ്വനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖല സെക്രട്ടറി റോബിൻ വിളവിനാൽ,  പ്രസിഡന്റ് ശ്യാംരാജ് എന്നിവർ പങ്കെടുത്തു.
റാന്നി ബ്ലോക്കിൽ 22 സ്നേഹ വണ്ടികൾ ഓടുന്നു. ജില്ലാ കമ്മിറ്റി അംഗം എം ആർ വത്സകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മിഥുൻ മോഹൻ, വി സി അനീഷ് കുമാർ എന്നിവർ പങ്കെടുത്തു റാന്നി അങ്ങാടി മേഖയിൽ ജില്ലാ കമ്മിറ്റി അംഗം എം ആർ വത്സകുമാർ  ഫ്ലാഗ് ഓഫ് ചെയ്തു.റാന്നി മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം ജിതിൻ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. കെ ആർ രഞ്ജു, അജയ് എന്നിവർ പങ്കെടുത്തു.
തിരുവല്ല ബ്ലോക്കിൽ 23 സ്നേഹ വണ്ടികൾ ഓടുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആർ മനു ഫ്ളാഗ്ഓഫ് ചെയ്തു. സോജിത്ത് സോമൻ, രഞ്ജിത്ത് രാജൻ എന്നിവർ പങ്കെടുത്തു. തിരുവല്ല ടൗൺ സൗത്ത് മേഖലയിൽ ജില്ലാ വൈസ് പ്രസിഡന്റ് എം സി അനീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ലിബിൻ ലാസർ, ഷിനിൽ എബ്രഹാം എന്നിവർ പങ്കെടുത്തു. തിരുവല്ല ടൗൺ നോർത്ത് മേഖലയിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ മനു ഫ്ളാഗ്ഓഫ് ചെയ്തു. പ്രതീഷ് രാജ് പങ്കെടുത്തു. പെരിങ്ങര മേഖലയിൽ ജില്ലാ കമ്മിറ്റി അംഗം പ്രകാശ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.പി ബി സന്ദീപ് കുമാർ,ടി ആർ രാകേഷ് എന്നിവർ പങ്കെടുത്തു. നിരണം മേഖലയിൽ ബ്ലോക്ക് ട്രഷറർ എം ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. നിഖിൽ ചന്ദ്രൻ, അബ്ദുൽ സമദ് എന്നിവർ പങ്കെടുത്തു.
തിരുവല്ല ടൗൺ വെസ്റ്റ് മേഖലയിൽ  മുൻ സംസ്ഥാന കമ്മിറ്റി അംഗം ജനു മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ വി മഹേഷ്, വി എസ്‌ സന്തോഷ്  എന്നിവർ പങ്കെടുത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top