24 June Monday

വോട്ട് വണ്ടി പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 പത്തനംതിട്ട

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം സ്വീപ്പിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ സജ്ജമാക്കിയിട്ടുള്ള വോട്ടുവണ്ടി ജില്ലയിൽ പര്യടനം തുടങ്ങി. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ സഹദേബ്ദാസും കലക്ടർ പി ബി നൂഹും ചേർന്ന് വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. 
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന ആശയം പകർന്നാണ് വോട്ടുവണ്ടിയുടെ യാത്രയെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷൻ സഹദേബ് ദാസ്  പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും  തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലയുടെ വിവിധ ഇടങ്ങളിൽ വോട്ടുവണ്ടി പര്യടനം നടത്തുമെന്നും  കലക‌്ടർ പി ബി നൂഹ് പറഞ്ഞു. അഞ്ചു ദിവസമാണ് വോട്ടു വണ്ടി മണ്ഡലങ്ങളിൽ യാത്ര നടത്തുക. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുക, തെരഞ്ഞെടുപ്പിൽ എല്ലാവരും നിർബന്ധമായും സമ്മതിദാനാവകാശം വിനിയോഗിക്കുക, ഹരിത തെരഞ്ഞെടുപ്പ് തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുകയാണ്  വോട്ടു വണ്ടി യാത്രയുടെ ലക്ഷ്യം. വോട്ട് ചെയ്ത് പരിചയപ്പെടുന്നതിനുള്ള  സംവിധാനം വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾ നടത്തുന്നതിനും വി വി പാറ്റ്  മെഷീൻ പരിചയപ്പെടുന്നതിനും  വോട്ടു വണ്ടിയിൽ   സൗകര്യം ഉണ്ട്. ശുചിത്വമിഷന്റെ ഹരിതസന്ദേശമടങ്ങിയ ലഘുലേഖകളും നോട്ടീസുകളും വോട്ടുവണ്ടി വിതരണം ചെയ്യും.
സ്വീപ്പ് നോഡൽ ഓഫീസറും എഡിസി ജനറലുമായ  കെ കെ വിമൽരാജ്, ഹരിത തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറും ജില്ലാശുചിത്വമിഷൻ കോ-ഓർഡിനേറ്ററുമായ കെ രശ്മിമോൾ, സ്വീപ്പ് ആറന്മുള നോഡൽ ഓഫീസർ സാം പി തോമസ് തുടങ്ങിയവർ  പങ്കെടുത്തു
 
 
പ്രധാന വാർത്തകൾ
 Top