25 April Thursday

ഇവിഎം, ടെൻഡേർഡ് ബാലറ്റുകൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
പത്തനംതിട്ട
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ടയിലെ ഏഴ് മണ്ഡലത്തിലേക്കുള്ള ആകെ 36410 ഇവിഎം ബാലറ്റുകളും, ടെൻഡേർഡ് ബാലറ്റുകളും വിതരണം ചെയ്തു. തിരുവനന്തപുരം സർക്കാർ സെൻട്രൽ പ്രസിൽ അച്ചടിച്ച ബാലറ്റുകൾ  കലക്ടർ പി ബി നൂഹ് വിതരണം ചെയ്തു. പത്തനംതിട്ടയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും, കോട്ടയം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമായി 34520 ടെൻഡേർഡ് ബാലറ്റുകളും, 1890 ഇവിഎം ബാലറ്റുകളുമാണ്  വിതരണം ചെയ്തത്. കാഞ്ഞിരപ്പളളി മണ്ഡലത്തിലേക്ക് 240 ഇവിഎം ബാലറ്റുകളും, 4350 ടെൻഡേർഡ് ബാലറ്റുകളും, പൂഞ്ഞാർ മണ്ഡലത്തിലേക്ക് 230 ഇവിഎം ബാലറ്റുകളും, 4300 ടെൻഡേർഡ് ബാലറ്റുകളും, തിരുവല്ല മണ്ഡലത്തിലേക്ക് 270 ഇവിഎം ബാലറ്റുകളും, 5000 ടെൻഡേർഡ് ബാലറ്റുകളും, റാന്നിയിൽ 270 ഇവിഎം ബാലറ്റുകളും, 4850 ടെൻഡേർഡ് ബാലറ്റുകളുമാണ് വിതരണം ചെയ്തത്. ആറന്മുള മണ്ഡലത്തിലെ ഇവിഎം ബാലറ്റുകളുടെ എണ്ണം 320 ഉം , ടെൻഡേർഡ് ബാലറ്റുകളുടെ എണ്ണം 5910 മാണ്. കോന്നി നിയോജക മണ്ഡലത്തിലേക്ക് 280 ഇവിഎം ബാലറ്റുകളും, 5090 ടെൻഡേർഡ് ബാലറ്റുകളും, അടൂർ നിയോജക മണ്ഡലത്തിലേക്ക 280 ഇവിഎം ബാലറ്റുകളും, 5020 ടെൻഡേർഡ് ബാലറ്റുകളുമാണ് വിതരണം ചെയ്തത‌്.മണ്ഡലങ്ങളിലേക്കുളള പോസ്റ്റൽ ബാലറ്റുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ് സന്തോഷ് കുമാർ, എഡിസിയും സ്വീപ്പ് നോഡൽ ഓഫീസറുമായ കെ കെ വിമൽരാജ്, കോന്നി         ഇആർഒ വി ജയമോഹൻ തുടങ്ങിയവർ സന്നിഹിതരായി.
 
 
പ്രധാന വാർത്തകൾ
 Top