21 May Tuesday

അടൂർ കൺവൻഷനിൽ വൻ ജനപങ്കാളിത്തം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 അടൂർ

എൽഡിഎഫ് അടൂർ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.വ്യാഴാഴ്ച രാവിലെ മേലേടത്ത് ഓഡിറ്റോറിയം സ്ത്രീകളടക്കം നിറഞ്ഞു കവിഞ്ഞ ജനകൂട്ടമാണ് കൺവൻഷനിലെത്തിയത്.പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകാനും പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനുമാണ് കൺവൻഷൻ ചേർന്നത്. 
കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ് അധ്യക്ഷനായി. എൽഡിഎഫ് അസംബ്ലി മണ്ഡലം കൺവീനർ ടി ഡി ബൈജു സ്വാഗതം പറഞ്ഞു.സ്ഥാനാർഥി വീണാ ജോർജ്, പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ അനന്തഗോപൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി പി ജോർജ്കുട്ടി, എൽഡിഎഫ് നേതാക്കളായ അടൂർ നരേന്ദ്രൻ, ജയൻ അടൂർ, അഡ്വ. മണ്ണടി അനിൽ, മുണ്ടപ്പളളി തോമസ്, ഡി സജി, റിജോ പി ജോൺ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, പി ബി ഹർഷകുമാർ, തെക്കടത്ത് രാജേന്ദ്രൻ സാംസൺ ഡാനിയേൽ, ആർ തുളസീധരൻപിള്ള, എ എൻ സലിം,അഡ്വ. എസ് മനോജ്, ഇ ഫസൽ, ടി മുരുകേഷ്, കെ കെ ശ്രീധരൻ, സി രാധാകൃഷ്ണൻ, അരുൺ കെ എസ് മണ്ണടി, ജോർജ് ബേബി എന്നിവർ സംസാരിച്ചു.
1501 അംഗ ജനറൽ കമ്മിറ്റിയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്.ഭാരവാഹികളായി ടി ഡി ബൈജു, മുണ്ടപ്പള്ളി തോമസ്, പി കെ കുമാരൻ (രക്ഷാധികാരികൾ), ഡി സജി (പ്രസിഡന്റ്), പി ബി ഹർഷകുമാർ (സെക്രട്ടറി), വൈസ് പ്രസിഡന്റുമാർ: ആർ തുളസീധരൻ പിള്ള, കെ കെ ശ്രീധരൻ, സി രാധാകൃഷ്ണൻ, അരുൺ കെ എസ് മണ്ണടി, കുറുമ്പകര രാമകൃഷ്ണൻ, കെ പത്മിനിയമ്മ. സാംസൺ ഡാനിയേൽ, അഡ്വ. മണ്ണടി അനിൽ ,തെക്കേടത്ത് രാജേന്ദ്രൻ നായർ, പി പി ജോർജ്ജ്കുട്ടി, ലിജോ ജോൺ, സാം കെ ബേബി, ബീനാ പ്രഭ, എ ജി തോമസ്, എ ആർ അജീഷ് കുമാർ, ടി കെ സതി, ജയന്തി, ഷൈനി ബേബി, ജി പ്രസന്നകുമാരി, കുഞ്ഞന്നാമ്മ കുഞ്ഞ്, ബി ലത. ജോയിന്റ് സെക്രട്ടറിമാർ: അഡ്വ. എസ് മനോജ്, എ എൻ സലിം,ഇ ഫസൽ, ഏഴംകുളം നൗഷാദ്, ടി മുരുകേഷ്, അടൂർ സേതു, മുണ്ടയ്ക്കൽ ശ്രീകുമാർ ,ജയൻ അടൂർ, സാബു വർഗീസ്, പി ആർ ആനന്ദൻ, ബി സതി കുമാരി.
പ്രധാന വാർത്തകൾ
 Top