26 March Tuesday

കോന്നി കൺവൻഷനിലും ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 കോന്നി 

എൽഡിഎഫ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി വീണാ ജോർജിന്റെ തെരെഞ്ഞെടുപ്പ് വിജയത്തിനായി കോന്നി നിയോജക മണ്ഡലം കൺവൻഷൻ ചേർന്നു. കോന്നി ശബരി ഓഡിറ്റോറിയത്തിൽ  സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു. പി ആർ ഗോപിനാഥ് അധ്യക്ഷനായി. സ്ഥാനാർത്ഥി വീണ ജോർജ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനന്തഗോപൻ, എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല ,സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ജി ദിനേശ്, പ്രൊഫ.കെ മോഹൻകുമാർ, അഡ്വ.കെ യു ജനീഷ് കുമാർ, എൽഡിഎഫ് നേതാക്കളായ ജോസ് കണ്ണംമലയിൽ, ചെറിയാൻ ജോർജ്ജ് തമ്പി, മുരളി, രാജു നെടുവംമ്പുറം, സീതതോട് മോഹനൻ, സോമൻ പാമ്പായിക്കോട്, സണ്ണി ജോർജ്ജ് കൊട്ടാരത്തിൽ, ജോൺ വട്ടപ്പാറ, എബ്രഹാം ചെങ്ങറ, പി ജി രാമചന്ദ്രൻ നായർ, ജെറി ഈശോ ഉമ്മൻ, മലയാലപ്പുഴ ശശി,സത്യാനന്ദ പണിക്കർ, എം പി മണിയമ്മ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി പി ജെ അജയകുമാർ സ്വാഗതം പറഞ്ഞു. പി ആർ ഗോപിനാഥ് (ചെയർമാൻ), പി ജെ അജയകുമാർ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായ 1501 അംഗ ജനറൽ കമ്മിറ്റിയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
പ്രധാന വാർത്തകൾ
 Top