29 February Saturday

സാംബവർ സർവീസ്‌ സൊസൈറ്റി ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 പത്തനംതിട്ട 

കേരളാ സാംബവർ സർവീസ്‌ സൊസൈറ്റി 38ാം ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ ഉദ്‌ഘാടനം ചെയ്‌തു. ഭരണഘടന സംരക്ഷിക്കുക, മതനിരപേക്ഷത നിലനിർത്തുക, തുല്യനീതി ഉറപ്പാക്കുക തുടങ്ങിയവ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. വനിതാ–-യുവജന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എം വി ജയപ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. ഭാനുമതി ജയപ്രകാശ്‌, രോഹിണി ബാബു, ചന്ദ്രിക മോഹൻ, പി കെ രാമകൃഷ്‌ണൻ, കെ എൻ വാസുക്കുട്ടി, ശിവരാജൻ പള്ളിക്കൽ, ആനന്ദൻ കടമ്പനാട്‌, സന്തോഷ്‌ പട്ടേരി, പി ആർ രാമചന്ദ്രൻ, സി മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി കെ രാമകൃഷണൻ (പ്രസിഡന്റ്‌), പി എൻ പുരുഷോത്തമൻ (സെക്രട്ടറി), ടി കെ മനോജ്‌കുമാർ, സി എ രവീന്ദ്രൻ (വൈസ്‌ പ്രസിഡന്റുമാർ), അനിൽകുമാർ , സനൽകുമാർ (ജോ. സെക്രട്ടറിമാർ), ബിനുകുമാർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top