28 March Saturday

കടമ്പനാട്‌ ഇഎസ്ഐ കെട്ടിടം നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 ശാസ്താംകോട്ട

കുന്നത്തൂരിൽ കടമ്പനാട് ഇഎസ്ഐ സിസ്‌പെൻസറിയുടെ പുതിയ മന്ദിരം മന്ത്രി ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. ആശുപത്രിയുടെ പേര്‌ കുന്നത്തൂർ ഇഎസ്ഐ ഡിസ്‌പെൻസറി എന്നാക്കാൻ ശ്രമിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
 കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. ഡോ. എം എസ് ഗീതാദേവി സ്വാഗതം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി അരുണാമണി, പഞ്ചായത്ത് പ്രസിഡന്റ്‌ കുന്നത്തൂർ പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം കെ ശോഭന എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top