20 March Wednesday

ആദിവാസിപെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 റാന്നി

വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസിപെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന്  പേർ അറസ്റ്റിൽ.മുഖ്യപ്രതിയടക്കം രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഫോൺവഴി സൗഹൃദം ഉണ്ടാക്കിയാണ‌് പെൺകുട്ടികളെ പീഡിപ്പിച്ചത്.വെച്ചൂച്ചിറ സ്വദേശി റോഷൻ,കക്കുടുമൺ സ്വദേശി രജീഷ്  എന്നിവരും പെൺകുട്ടിയോട് ലൈഗിംക ചുവയോടെ സംസാരിച്ചതിന്  ജോബിൻ എന്നയാളുമാണ് അറസ്റ്റിലായത്.
പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ലാൽരാജ്, പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കൊണ്ട് പോയ ഡ്രൈവർ അമൽ എന്നിവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ഒരു കുട്ടിയോട് മൊബൈൽ ഫോണിൽ സൗഹൃദം  സ്ഥാപിച്ച് പിന്നീട്  സമീപത്തെ വീടിൻറെ ടെറസിലും ആളൊഴിഞ്ഞ കെട്ടിടത്തിലും കൊണ്ട് പോയി ഒന്നര മാസത്തിനുള്ളിൽ പലതവണ പീഡിപ്പിക്കുകയായിരുന്നു. പീന്നീട്  ബന്ധുവായ കുട്ടിയെയും സമാനമായ രീതിയിൽ  പീഡനത്തിനിരയാക്കി.വൈദ്യപരിശോധനയിൽ കുട്ടികൾ പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. ഒരു കുട്ടി പതിവായി സ്കൂളിൽ എത്തുന്നില്ലെന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിച്ചതിൻറെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ വകുപ്പുകളനുസരിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കന്നത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്  അന്വേഷിക്കുന്നത്. പ്രതികളെ വെള്ളിയാഴ‌്ച പത്തനംതിട്ട ജില്ലാ കോടതിയിൽ ഹാജരാക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top