26 January Wednesday

പണം പൂര്‍ണമായും നല്‍കിയ 
ശേഷമേ ഭൂമി ഏറ്റെടുക്കൂ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
പത്തനംതിട്ട
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി കൈമാറേണ്ടി വരുന്നവർക്ക്  നഷ്ടപരിഹാരത്തുക പൂര്‍ണമായും നൽകിയ ശേഷമെ   ഭൂമി ഏറ്റെടുക്കുവെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ഒരു ആശങ്കയ്ക്കും  അടിസ്ഥാനമില്ല. അന്യായമായി ആരെയും ഭൂമിയിൽനിന്ന് ഒഴിപ്പിക്കില്ല. 
വിപണിവിലയുടെ നാലിരട്ടി വരെ മതിയായ തുക നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമ, നഗര പ്രദേശങ്ങളിലെ വ്യത്യാസം   കണക്കിലെടുത്താകും  നഷ്ടപരിഹാരം നൽകുക.   ഭൂമി ആദ്യം ഏറ്റെടുക്കുകയും പണം പിന്നീട് നൽകുന്നതിലെ കാലതാമസം സംബന്ധിച്ച   ആശങ്ക  വേണ്ടെന്ന് മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top