01 March Monday
പാലിയേറ്റീവ്‌ ദിനം ഇന്ന്‌

വളന്റിയർമാർ ‌കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
പത്തനംതിട്ട
ജില്ലാ റിഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സെന്ററിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച സംസ്ഥാന പാലിയേറ്റീവ്‌ ദിനത്തിൽ കിടപ്പുരോഗികളുടെ വീടുകളിൽ സന്ദർശനം നടത്തി സാന്ത്വന പരിചരണം നൽകും. ജില്ലയിലെ 960 വാർഡുകളിലും ജനപ്രതിനിധികളുടെയും ആരോഗ്യ വളന്റിയർമാരുടെയും നേതൃത്വത്തിലാണ്‌ സന്ദർശനം.  ജില്ലയിലെ സാന്ത്വന പരിചരണ രംഗത്ത്‌ സജീവമായി പ്രവർത്തിക്കുന്ന റാന്നിയിലെ മാർ ക്രിസോസ്റ്റം പാലിയേറ്റീവ്‌ കെയർ സൊസൈറ്റി, അടൂരിലെ മദർ തെരേസ പാലിയേറ്റീവ്‌ കെയർ സൊസൈറ്റി, മല്ലപ്പള്ളിയിലെ എകെജി പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌, തിരുവല്ലയിലെ ലിനി പാലിയേറ്റീവ്‌ കെയർ സൊസൈറ്റി, ഇരവിപേരൂരിലെ കാരുണ്യ പാലിയേറ്റീവ്‌ കെയർ സൊസൈറ്റി, കോഴഞ്ചേരിയിലെ എകെജി പാലിയേറ്റീവ്‌ കെയർ സൊസൈറ്റി, കൊടുമണ്ണിലെ ജനനി പാലിയേറ്റീവ്‌ കെയർ സൊസൈറ്റി, പെരുനാട്ടിലെ സുകർമ ഫൗണ്ടേഷൻ, പത്തനംതിട്ടയിലെ എകെജി പാലിയേറ്റീവ്‌ കെയർ സൊസൈറ്റി, കോന്നിയിലെ ഇഎംഎസ്‌ പാലിയേറ്റീവ്‌ കെയർ  സൊസൈറ്റി എന്നിവയുടെ കീഴിലുള്ള 96 സോണൽ കമ്മിറ്റികളാണ്‌ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. 
പാലിയേറ്റീവ്‌ ദിനത്തിൽ വളന്റിയർമാർ കിടപ്പുരോഗികളെ സന്ദർശിച്ച്‌ വീൽചെയറുകൾ, വാട്ടർ ബെഡുകൾ, എയർ ബെഡുകൾ, ഭക്ഷണ കിറ്റുകൾ എന്നിവ വിതരണം ചെയ്യും. ഈ പ്രവർത്തനത്തിൽ എല്ലാ പാലിയേറ്റീവ്‌ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തമുണ്ടാകണമെന്ന്‌ പിആർപിസി ജില്ലാ രക്ഷാധികാരി കെ പി ഉദയാനുവും ചെയർമാൻ പി എസ്‌ മോഹനനും സെക്രട്ടറി ശ്യാംലാലും ജില്ലാ കോ–- ഓർഡിനേറ്റർ അഡ്വ. എസ്‌ ഷാജഹാനും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top