04 July Saturday

മാക്കാംകുന്ന് പള്ളി കൂദാശ പൂര്‍ത്തീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

 പത്തനംതിട്ട

മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൂദാശയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച രാവിലെ കുറിയാക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഏബ്രഹാം മാർ എപ്പിപ്പാനിയോസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. യൂഹാനോൻ മാർ ദിമത്രിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫീം എന്നിവർ സഹകാർമികത്വം വഹിച്ചു. 
തുടർന്ന് വി. അഞ്ചിൻമേൽ കുർബാനയ്ക്ക് ഡോ. യാക്കോബ് മാർ ഐറേനിയോസ് പ്രധാന കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിന് കുറിയാക്കോസ് മാർ ക്ലിമീസ് അധ്യക്ഷനായി. 
പള്ളി നിർമാണത്തിന് നേതൃത്വം നൽകിയ ഫാ. ജോർജ് മാത്യു തുമ്പമൺ, ഫാ. ജോജ് വർഗീസ് മണ്ണാറക്കുളഞ്ഞി, ഫാ. ബിജു മാത്യൂസ് മണ്ണാറക്കുളഞ്ഞി, ഫാ. കെ ജി മാത്യു മല്ലശ്ശേരി, ആർക്കിടെക്ട് വർക്കി ജോൺ, എൻജിനീയർ ടി എം മത്തായി, ഇടവക ശുശ്രൂഷകൻ അനിയൻ കുഞ്ഞ് എന്നിവരെ ആദരിച്ചു. കൂദാശ സ്മരണിക ഗീവർഗീസ് മാർ കൂറിലോസിന് നൽകി കുറിയാക്കോസ് മാർ ക്ലിമീസ് നിർവഹിച്ചു. 
വീണാജോർജ്, എംഎൽഎ, രാജൂ ഏബ്രഹാം എംഎൽഎ, മുൻ എംപി കെ ഫ്രാൻസിസ് ജോർജ് എന്നിവർ സംസാരിച്ചു. ഇടവക വികാരി ഫാ. കെ ജി മാത്യൂ നന്ദി പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 6.30ന് കെ ജി മാർക്കോസ് നയിക്കുന്ന  ഗാനസന്ധ്യ ഉണ്ടാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top