24 January Friday
പെൺകുട്ടിയെ ഉപദ്രവിച്ചു

ചോദ്യം ചെയ്ത വിദ്യാർഥിയെ അഞ്ചംഗ സംഘം മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

 കോന്നി 

പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ മർദിച്ചു. സി പിഐ എം പെരുനാട് ഏരിയ കമ്മിറ്റിയംഗം എൻ ലാലാജിയുടെ മകനും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ അബുലാലിനാണ്‌(20) മർദനമേറ്റത്.തിങ്കളാഴ്‌ച വൈകിട്ട് 4.30 ഓടെ കോന്നി ബസ്‌ സ്‌റ്റാൻഡിന്‌ സമീപം അബുലാൽ സഹപാഠിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചു നിൽക്കവെ ഒരു പറ്റം യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത അബുലാലിനെ മർദിക്കുകയായിരുന്നു. കോന്നി സ്വദേശികളായ വിജയ്, നിതിൻ, അച്ചു, സിദ്ധാർത്ഥ്,ആരിഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനം.  പരിക്കേറ്റ അബു ലാലിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി പൊലീസ് കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top