21 February Thursday

എംജി നാടകോത്സവം നാളെ പരുമലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

 തിരുവല്ല

എംജി യൂണിവേഴ്സിറ്റി യൂണിയൻ നേതൃത്വത്തിലുള്ള നാടകോത്സവം "അഗ്രഗാമി' ബുധൻ, വ്യാഴം ദിവസങ്ങളിൽ പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ അനന്തഗോപൻ, ജനറൽ കൺവീനർ എസ് വിഷ്ണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 4ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്യും. 
 മുപ്പതോളം നാടകങ്ങൾ അവതരിപ്പിക്കും. വൈകിട്ട് ആറിന് നാടകങ്ങൾ ആരംഭിക്കും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് വിശിഷ്ടാതിഥിയാകും. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നിഖിൽ എസ് നായർ അധ്യക്ഷനാകും. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. സിൻഡിക്കേറ്റംഗങ്ങളായ വി എസ് പ്രവീൺകുമാർ, ഡോ. എം എസ് മുരളി, ഡോ. എം കെ ബിജു, യൂണിയൻ ജനറൽ സെക്രട്ടറി സായി കൃഷ്ണ എന്നിവർ പങ്കെടുക്കും. 
 കൺവീനർ കെ എസ് അമൽ, ജോയിന്റ് കൺവീനർമാരായ ബിപിൻ ചാക്കോ, കമൽ എസ് വെൺപാല, റിക്കു മോനി വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top