05 December Thursday

ഇലന്തൂർ പഞ്ചായത്ത്‌ സ്‌റ്റേഡിയം നിർമാണോദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
പത്തനംതിട്ട
വീണാ ജോർജ്‌ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന്‌ 85 ലക്ഷം രൂപ ചെലവഴിച്ച്‌ ഇലന്തൂർ പഞ്ചായത്ത്‌ സ്‌റ്റേഡിയം നിർമിക്കുന്നു. വോളിബോൾ കോർട്ടും സിന്തറ്റിക്‌ ട്രാക്കും അടക്കം മത്സരങ്ങൾക്ക്‌ സ്‌റ്റേഡിയം ഇനി വേദിയാകും. 
സ്‌റ്റേഡിയത്തിന്റെ നിർമാണോദ്‌ഘാടനം വെള്ളിയാഴ്‌ച വീണാ ജോർജ്‌ എംഎൽഎ നിർവഹിക്കും. പകൽ 2.30ന്‌ പമ്പ്‌ ജങ്‌ഷനിൽ നിന്ന്‌ ഘോഷയാത്ര ആരംഭിക്കും. 1.8 ഏക്കർ സ്ഥലത്ത്‌ സ്‌പോർട്‌സ്‌ എൻജിനീയറിങ്‌ വിഭാഗമാണ്‌ സ്‌റ്റേഡിയം നിർമ്മിക്കുന്നത്‌. 20 വർഷം മുമ്പ്‌ നാട്ടുകാർ ചേർന്ന്‌ വികസന സമിതി രൂപീകരിച്ച്‌ ധനസമാഹരണം നടത്തി സ്‌റ്റേഡിയത്തിനുള്ള പണം കണ്ടെത്തുകയായിരുന്നു. ഫുട്‌ബോൾ കോർട്ട്‌, പ്രവേശന കവാടം, സിന്തറ്റിക് കോർട്ട്‌, ക്രിക്കറ്റ്‌ പ്രാക്‌ടീസ്‌ കോർട്ട്‌, ചുറ്റുമതിൽ, പാർക്കിങ്‌ എന്നിവയാണ്‌ നിർമിക്കുന്നത്‌. ഇലന്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ്‌ സിജു ചെയർമാനും പി ആർ പ്രദീപ്‌ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ്‌ സിജു, പി ആർ പ്രദീപ്‌, ബാബു ജി തര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
 
 
 
പ്രധാന വാർത്തകൾ
 Top