22 September Tuesday
ആദ്യദിനം നൽകിയത്‌ 6804 കിറ്റ്‌

സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ഓണസമ്മാനം.... സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഓണകിറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. മഞ്ഞക്കാർഡ് ഉടമകൾക്കാണ് ആദ്യം നൽകിയത്. കിറ്റ് വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ നിന്ന്‌ സാധനങ്ങൾ പത്രങ്ങളിലേക്ക് മാറ്റുന്ന കുടുംബം. പത്തനംതിട്ട ഊന്നുകല്ലിൽ നിന്നുള്ള ദൃശ്യം. - ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ

 പത്തനംതിട്ട

കോവിഡ് 19- സമാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായും ഓണം പ്രമാണിച്ചും സംസ്ഥാന സർക്കാർ പൊതുവിതരണ വകുപ്പിലൂടെ എല്ലാ കാർഡ് ഉടമകൾക്കും വിതരണം ചെയ്യുന്ന സൗജന്യ  ഭക്ഷ്യവിഭവ കിറ്റ്  റേഷൻകടകളിലൂടെ വിതരണം തുടങ്ങി.  ആദ്യഘട്ടമായി 25,000-ത്തോളം എഎവൈ(മഞ്ഞ)കാർഡുകൾക്ക്  14, 16 തീയതികളിലും പിഎച്ച്എച്ച്(പിങ്ക്), എൻപിഎസ്(നീല), എൻപിഎൻഎസ്(വെള്ള) കാർഡുകൾക്ക് ഓണത്തിന് മുൻപായും കിറ്റുകൾ നൽകും. ജൂലൈ മാസം റേഷൻ വാങ്ങിയ കടയിൽനിന്ന് കിറ്റ് കൈപ്പറ്റാം. കിറ്റ്‌ വിതരണം തുടങ്ങിയ വ്യാഴാഴ്‌ച  വൈകിട്ട്‌ അഞ്ചുവരെ 6804 സൗജന്യകിറ്റുകൾ റേഷൻകടകൾ വഴി വിതരണം ചെയ്തു. താലൂക്ക് തിരിച്ചുള്ള കിറ്റ് വിതരണ നില: കോഴഞ്ചേരി  1017, തിരുവല്ല 894, അടൂർ 1525, റാന്നി 1047, മല്ലപ്പള്ളി 898, കോന്നി 1423. റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന 11 ഇനങ്ങളടങ്ങിയ  സൗജന്യ ഓണക്കിറ്റ് സപ്ലൈകോയാണ് തയാറാക്കി റേഷൻ കടകളിലെത്തിച്ച് നൽകുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top