23 September Wednesday

ഇതാണ്‌ നിശബ്ദ സേവനം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 കോഴഞ്ചേരി

ആരവങ്ങളും അവകാശവാദങ്ങളുമില്ല. ഇത്തരം നിശബ്ദ സേവനമാണ് മാതൃക. പ്രളയത്തെ തുടർന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര മുറ്റത്തും പരിസരങ്ങളിലും വന്നടിഞ്ഞ ചെളിയും മണലും മാലിന്യങ്ങളും നീക്കം ചെയ്താണ് കാട്ടൂർ ഡിവൈഎഫ്ഐ യൂണിറ്റും സിപിഐഎമ്മും ശ്രദ്ധേയരായത്. തിരുവോണത്തോണിയും മങ്ങാട്ടു ഭട്ടതിരിയും ഒക്കെയായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ഉത്രാട സന്ധ്യക്ക് ഇവിടെ നിന്നും പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യക്കുളള വിഭവങ്ങളുമായി നടക്കുന്ന തോണിയാത്ര ചരിത്ര ഭാഗം.ഈ ക്ഷേത്രത്തിൽ നിന്നും കൊളുത്തിക്കൊണ്ടു ചെല്ലുന്ന ദീപമാണ് പാർത്ഥസാരഥി ക്ഷേത്രത്തിലെ കെടാവിളക്കിൽ ഒരു വർഷം ജ്വലിച്ചു നിൽക്കുക.
ഇങ്ങനെ ഏറെ പ്രാധാന്യമുള്ള ക്ഷേത്ര പരിസരമാണ്  ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിപ്രസാദ്‌, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഗോവിന്ദ് പി നായർ, രോഹിത് കൃഷ്ണ, അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top