25 September Friday

കോൺഗ്രസിന്റെ ആൾക്കൂട്ട സമരം: കൊടുമണ്ണിൽ വീണ്ടും രോഗഭീതി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 കൊടുമൺ

കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി മാസ്‌കും സാനിറ്റൈസറും സാമൂഹ്യ അകലവും ഒന്നും പാലിക്കാതെ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.അങ്ങാടിക്കൽ വില്ലേജിലെ 9 വാർഡ്‌ പ്രദേശങ്ങളിലെ പ്രസിഡന്റ്,‌ സെക്രട്ടറി എന്നിവരടങ്ങിയ ഇരുപത്തഞ്ചോളം പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിലാണ് സമരം നടന്നത്. കൊടുമൺ മണ്ഡലം പ്രസിഡന്റ്‌ അഡ്വ.ബിജു ഫിലിപ്പാണ് ഉദ്ഘാടനം നടത്തിയത്. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം തകിടം മറിക്കുന്ന തരത്തിൽ ജനക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുള്ള സമരം ജനങ്ങളിൽ രോഗ ഭയം വർധിപ്പിക്കുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണയിൽ രോഗസമ്പർക്ക പട്ടികയിൽ ഉള്ളവർ പങ്കെടുത്തതിനെ തുടർന്ന് കൊടുമൺ ടൗൺ ഉൾപ്പെടെയുള്ള പ്രദേശം കണ്ടെയ്മെന്റ്‌ സോണായി കലക്ടർ പ്രഖ്യാപിച്ചിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top