17 October Thursday

ഡാമുകൾ തുറക്കുന്നത് കലക്ടറുടെ അനുമതിയോടെ മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

പത്തനംതിട്ട
ഡാമുകൾ തുറന്ന് ജലം ഒഴുക്കുന്നത്  കലക്ടറുടെ അനുമതിയോടെ മാത്രമേ പാടുള്ളെന്ന് ജാഗ്രതാ നിർദേശം. ഇതുസംബന്ധിച്ച നിർദേശം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും കലക്ടറുമായ പി ബി നൂഹ് കെഎസ്ഇബിക്കു നൽകി. കെഎസ്ഇബി ഉൾപ്പെടെ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടപടി സ്വീകരിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു വകുപ്പുകൾക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി.
അണക്കെട്ടുകളിൽ നിന്നും ജലം തുറന്നു വിടുന്ന സാഹചര്യം ഉണ്ടായാൽ 36 മണികൂർ മുൻപ് ജില്ലാ നിവാരണ അതോറിറ്റിയെ  രേഖാലം അറിയിക്കണം.  കലക്ടറുടെ അനുമതിയോടെ മാത്രമേ അണക്കെട്ടുകളിൽ നിന്നും ജലം തുറന്നു വിടാൻ പാടുള്ളൂ. അണക്കെട്ടുകളുടെ താഴെയുള്ള എല്ലാ പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾക്ക് അതത് സ്ഥലത്തെ പ്രത്യേകതയും അവയുടെ, പുഴയിൽ നിന്നുമുള്ള ദൂരവും കണക്കാക്കിയുള്ള മുന്നറിയിപ്പ് നൽകണം. മരം വീഴ്ചയോ കാറ്റ് മൂലമോ, ഉരുൾപൊട്ടലിലോ വൈദ്യുതി തടസമുണ്ടാകുന്ന പക്ഷം എത്രയും പെട്ടന്ന്  വൈദ്യുതി ലഭ്യമാക്കണം.
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല  ആശുപത്രികളിലും പകർച്ചവ്യാധികൾ തടയ്യുന്നതിനായുള്ള നടപടികൾ സ്വീകരിക്കണം.  ഒഴിപ്പിക്കൽ, രക്ഷാ പ്രവർത്തനങ്ങളുടെ നടത്തിപ്പ് ചുമതല പൊലീസിനായിരിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top