15 December Sunday

ലോക ജനസംഖ്യാ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

 പത്തനംതിട്ട

വനിതാ ശിശു വികസന വകുപ്പ്-ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആറന്മുള ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ രക്ഷിതാക്കളുടെ സംഗമവും നവലോകത്തിൽ ഉത്തരവാദിത്വ രക്ഷകർതൃത്വം എന്ന വിഷയത്തിൽ സെമിനാറും, ജില്ലാതല ലോക ജനസംഖ്യാ ദിനാചരണവും സംഘടിപ്പിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ ഷീബ അധ്യക്ഷയായി. യോഗം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ.റോബർട്ട് രാജ്,  ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വൽസല, ജില്ലാ ശിശു സംരക്ഷണ ഓഫീസർ  നീത ദാസ്,ആറന്മുള ഗവ. വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ജി ഹരികൃഷ്ണൻ, ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ അമ്പിളി എന്നിവർ  സംസാരിച്ചു. സെമിനാറിൽ ഒആർസി സംസ്ഥാന ഫാക്കൽറ്റി ഷാൻ രമേശ് ഗോപൻ  വിഷയാവതരണം നടത്തി. തുടർന്ന് ബോധവൽകരണ ഫിലിം പ്രദർശനം നടന്നു.
 
 
പ്രധാന വാർത്തകൾ
 Top