25 August Sunday

പത്തനംതിട്ട മിൽമ ഐഎസ്ഒ സർട്ടിഫിക്കറ്റ് സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

 പത്തനംതിട്ട

 മിൽമ പത്തനംതിട്ട ഡയറിക്കു ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന പൊതുസമ്മേളനം  മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.ഐആർക്യുഎസ് പ്രതിനിധി ടോംസി തോമസിൽ നിന്നും ഐഎസ്ഒ സർട്ടിഫിക്കറ്റ് മന്ത്രി കെ രാജു ഏറ്റുവാങ്ങി.  
ക്ഷീര വികസന മേഖല നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ആർസിപി കരാറെന്നും നികുതി രഹിത ഇറക്കുമതി കർഷക വിപണിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. 
ഐഎസ്ഒ കൺസൾട്ടന്റിനും ഐഎസ്ഒ ടീം അംഗങ്ങൾക്കുമുള്ള ഉപഹാര വിതരണം മന്ത്രി നിർവഹിച്ചു. പത്തനംതിട്ട ഡയറിക്ക് ക്വാളിറ്റി മാനേജ്‌മെന്റ്  സിസ്റ്റം ഐഎസ്ഒ 9001 : 2015, എൻവയോൺമെന്റൽ  മാനേജ്‌മെന്റ് സിസ്റ്റം 14001: 2015, ഒക്യുപേഷണൽ ഹെൽത്ത് ആൻഡ്  സേഫ്റ്റി മാനേജ്‌മെന്റ് 45001:2018 എന്നീ അന്താരാഷ്ട്ര അംഗീകാരങ്ങളാണ് ലഭിച്ചത്. ഭക്ഷ്യ സുരക്ഷാ അംഗീകാരമായ ഐഎസ്ഒ 22000:2005 നേരത്തേ കരസ്ഥമാക്കിയ പത്തനംതിട്ട ഡയറി പ്രവർത്തനങ്ങളിലും, തൊഴിൽ സുരക്ഷയിലും, പരിസ്ഥിതി സുരക്ഷയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ സുസ്ഥിരമായി പാലിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുളള അംഗീകാരമായാണ് പുതിയ സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നത്. 
 
 
പ്രധാന വാർത്തകൾ
 Top