19 August Monday

ചക്ക മാമ്പഴ മഹോത്സവം 17 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

 

അടൂർ
കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും ഫാർമേഴ്സ് ഓഫ് ഇൻഡ്യയും സംയുക്തമായി അടൂർ സെൻട്രൽ മൈതാനിയിൽ നടത്തുന്ന ചക്ക മാമ്പഴമഹോത്സവം 17 വരെ നീട്ടി. മേളയിൽ ലഭ്യമാകുന്ന ചക്ക പായസം, ചക്ക ഉണ്ണിയപ്പം, ചക്ക ഹൽവ, ചക്ക ഐസ് ക്രീം മുതലായ വൈവിധ്യങ്ങളായ  വിഭവങ്ങൾ വാങ്ങാൻ മേളയിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ചക്കയുടെ ജൈവ മൂല്യവും ഔഷ ധ ഗുണവും ഉൾക്കൊണ്ടു   നടത്തുന്ന മൂല്യവർധിത ഉൽപന്നങ്ങൾ,കാർഷിക വിളകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനം,  വിൽപന എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ചക്ക ഐസ് ക്രീം, ചക്ക ഹൽവ ,ചക്ക പായസം, ചക്ക പുട്ട് പൊടി, ചക്ക ഉണ്ണിയപ്പം, ചക്ക വെളിച്ചെണ്ണയിൽ വറുത്തത്, ചക്കവരട്ടി, ചക്ക പപ്പടം, ചക്കസ്ക്വാഷ് എന്നിങ്ങനെ ചക്കയുടെ നൂറിൽ പരം ഉൽപന്നങ്ങൾ ഈ മേളയിൽ ലഭ്യമാണ്. 
ജാതിക്ക, നെല്ലിക്ക തുടങ്ങി നൂറ് ശതമാനം പരിശുദ്ധമായ തേനും മൂല്യവർധിത ഉൽപന്നങ്ങളും ഖാദി ബോർഡിന്റെ സാങ്കേതിക സഹാ യത്തോടെ പ്രവർത്തിക്കുന്ന വ്യത്യസ്തങ്ങളായ യൂണിറ്റുകളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളും  മേളയിൽ ലഭിക്കും. നാടൻ പച്ചക്കറി വിത്തുകൾ, പച്ചക്കറിതൈകൾ, പൂച്ചെടികൾ എന്നിങ്ങനെ വിവിധ തരം തൈകളും ലഭിക്കും. ഒരു വർഷം കൊണ്ട് കായ്ക്കു ന്ന വിയറ്റ്നാം ഏർലി എന്ന പ്ലാവിൻ തൈ ( ആയുർ ജാക്ക് ) രണ്ടര  വർഷംകൊണ്ട് കായ്ക്കുന്ന വിവി ധ തരം മാവിൻതൈകളും  മേളയുടെ ഭാഗമാണ്. രാവിലെ 10 മു തൽ രാത്രി 9 വരെയാണ് മേളയിലേക്കുള്ള പ്രവേശനം. പ്രവേശം  തികച്ചും സൗജന്യമാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top