24 August Saturday

വിദ്യാർഥി കൺസഷൻ: എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 കോഴഞ്ചേരി

വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കണമെന്നും, മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ കോഴഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി. ധർണ എസ്എഫ്ഐ. ജില്ലാ പ്രസിഡന്റ് ആർ ഡോണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മിഥുൻ പ്രകാശ് അധ്യക്ഷനായി.  ജില്ലാ കമ്മിറ്റിയംഗം സബിത് പി ആനന്ദ്, ഏരിയ ജോ. സെക്രട്ടറി ജിദീപ് രാജു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സച്ചിൻ സ്വാഗതവും, ഏരിയ കമ്മിറ്റിയംഗം ജിതിൻ ടി പ്രദീപ് നന്ദിയും പറഞ്ഞു. 
വിദ്യാർഥികൾക്ക് നിരന്തരമായി കൺസഷൻ നൽകാതിരിക്കുകയും,  അപരമര്യാദയായി പെരുമാറുകയും, മനുഷ്യ ജീവൻ പണയം വെച്ചുള്ള  മത്സര ഓട്ടവും അവസാനിപ്പിക്കണമെന്നും എസ്എഫ്‌ഐ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം  ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന്  ഏരിയ പ്രസിഡന്റ് അജിൻ, സെക്രട്ടറി സച്ചിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top