15 May Saturday

സ്‌റ്റേഡിയം 
പൂർവസ്ഥിതിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ ഹെലിപ്പാഡുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പൂട്ടുകട്ടകൾ ഇളക്കി മാറ്റിയപ്പോൾ

 പത്തനംതിട്ട 

നഗരസഭയുടെ ഇടപെടലിൽ സ്റ്റേഡിയം പൂർവസ്ഥിതിയിലേക്ക്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട്‌ 
ഹെലിപ്പാഡ്‌ നിർമിക്കുന്നതിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് പത്തനംതിട്ട നഗരസഭാ സ്റ്റേഡിയം വിട്ടുകൊടുത്തത്. മൂന്ന്‌ ദിവസംകൊണ്ട്‌ ഹെലിപ്പാഡ്‌ നിർമിച്ചു. ഗ്രൗണ്ടിൽ ഭൂരിഭാഗവും കട്ട കെട്ടി
പിച്ച് നശിപ്പിക്കുകയും ചെയ്‌തു.
പ്രധാനമന്ത്രി വന്ന്‌ തിരികെപോയി മൂന്നാഴ്ച ആയിട്ടും സ്റ്റേഡിയം നന്നാക്കാത്തതിൽ ബിജെപിക്കെതിരെ നഗരസഭയിൽ പരാതി ഉയരുകയായിരുന്നു.  
കായികതാരങ്ങൾക്ക് പരിശീലനം നടത്താനാവാത്ത സ്ഥിതിയിലാണ്‌ ഇപ്പോൾ സ്റ്റേഡിയം. കായികാവശ്യങ്ങൾക്ക് അല്ലാതെ നൽകാൻ പാടില്ലെന്ന് പുതിയ ഭരണസമിതി തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിക്ക്‌ സുരക്ഷാ ക്രമീകരണം ഒരുക്കാനായതുകൊണ്ട്‌ വിട്ടുനൽകുകയായിരുന്നു. മൂന്നാഴ്‌ചക്ക്‌ ശേഷമാണ്‌ നഗരസഭയുടെ ഇടപെടലിനെ തുടർന്ന്‌ ജില്ലാ ഭരണകൂടം സ്‌റ്റേഡിയം പൂർവസ്ഥിതിയിലാക്കാൻ തുടങ്ങിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top