15 May Saturday

കൂടെ കരയാൻ 
നിഴലും ഇല്ലെന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

 പത്തനംതിട്ട

പഴമക്കാർ പറയും നമ്മുടെ കൂടെ എന്നും നിഴലേ കാണൂ എന്ന്. എന്നാൽ നിഴലും കാണാത്ത ദിവസങ്ങളുണ്ട്. സൂര്യ പ്രകാശം ലംബമായി വസ്തുവിൽ പതിക്കുന്ന ദിവസമാണിത്. സൂര്യൻ നമ്മുടെ നേരേ മുകളിലൂടെ വർഷത്തിൽ രണ്ട് പ്രാവശ്യമേ കടന്നു പോകൂ. ഈ ദിവസങ്ങളാണ് സീറോ ഷാഡോ ഡേ. കേരളത്തിൽ എല്ലായിടങ്ങളിലും ഇത് അനുഭവപ്പെടും. ഏപ്രിൽ 11 ഉച്ചക്ക്‌ 12.24ന് തിരുവനന്തപുരത്ത് ആയിരുന്നു. ഏപ്രിൽ 22 ന് കാസർഗോഡ് 12.29ന് കാണാം. പ്ലേ സ്റ്റോറിൽ നിന്ന് സീറോ ഷാഡോ ഡേ ആപ്പ് ഡൗൺലോഡ് ചെയ്താൽ ഓരോ പ്രദേശത്തെയും സമയം അറിയാൻ കഴിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top