15 May Saturday

കാനറാ ബാങ്കിന്‌ മുന്നിൽ 
ഡിവൈഎഫ്‌ഐ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

 പത്തനംതിട്ട 

ബാങ്കിങ് മേഖലയിലെ കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കാനറ ബാങ്കിനുമുന്നിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മൂലം പൊതുമേഖലാ ബാങ്കുകൾ ആത്മഹത്യ മുനമ്പുകളായി മാറുന്നു. ബാങ്കിങ് മേഖലയിലെ സ്വകാര്യവത്കരണവും ചൂഷണവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. കൂത്തു പറമ്പിലെ തൊക്കിലങ്ങാടി കാനറ ബാങ്കിന്റെ ശാഖാ മാനേജർ കെ എസ് സ്വപ്നയുടെ ആത്മഹത്യ ഇത്തരം നയങ്ങളുടെ ഫലമാണ്‌. കാനറ-–-സിൻഡിക്കേറ്റ് ലയനത്തിന് ശേഷം രാജ്യ വ്യാപകമായി ബാങ്കിന്റെ ശാഖകൾ അടച്ചുപൂട്ടുന്നു. സ്വപ്ന ജോലി ചെയ്തിരുന്ന ശാഖയും പൂട്ടാൻ തീരുമാനിച്ചതിൽ ഉൾപ്പെട്ടതാണ്. അശാസ്‌ത്രീയമായ ബാങ്കിങ് പരിഷ്കാരങ്ങൾ ജീവനക്കാരുടെ ജോലി ഇരട്ടിയാക്കുകയാണ്. ജീവനക്കാരെ ആത്മ ഹത്യയിലേക്ക് നയിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. ജില്ലാ ജോയിന്റ് സെക്രട്ടറി എം സി അനീഷ് കുമാർ അധ്യക്ഷനായി. എം അനീഷ്കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ആർ മനു, ജോബി ടി ഇശോ, ജെ രാജ് കുമാർ, നീതു അജിത്ത്, അനീഷ് വിശ്വനാഥ്, സജിത്ത് പി ആനന്ദ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top