27 May Monday

മുഖ്യമന്ത്രിയെത്തി; ആവേശം വാനോളം

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

 അടൂർ/കോന്നി  

മുഖ്യമന്ത്രി പിണറായി വിജയൻ അടൂരിലും കോന്നിയിലുമെത്തി... വീണാ ജോർജിന്റെ വിജയം അടയാളപ്പെടുത്തുന്ന ജനസഞ്ചയത്തിന് അടൂർ, കോന്നി പട്ടണങ്ങൾ സാക്ഷിയായി. 
ശനിയാഴ്ച വൈകിട്ട് 4 മുതൽ കെഎസ്ആർടിസി ജങ്ഷൻ നിറഞ്ഞു കവിഞ്ഞ ജനസഞ്ചയമാണ് എത്തിയത്.മുഖ്യമന്ത്രി 5.40 ഓടെ എത്തിയപ്പോഴേക്കും എം സി റോഡ് വഴിയുള്ള ഗതാഗതം തടസപ്പെടുന്ന തരത്തിലുള്ള ജനക്കുട്ടമെത്തി.മുഖ്യമന്ത്രിയുടെ പ്രസംഗം നിശബ്ദരായി ജനകൂട്ടം ശ്രവിച്ചു.പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കുന്ന ജനക്കൂട്ടമാണ് എത്തിയത്.സ്ത്രീകളും യുവാക്കളും അടക്കമുള്ള ജനസഞ്ചയം ആവേശത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലെത്തിയത്. പിണറായി എത്തിയതോടെ ആവേശം ആകാശം മുട്ടെ ഉയർന്നു. 
വീണാച്ചേച്ചിക്കൊരോട്ട് എന്ന സന്ദേശമുയർത്തി ബാലസംഘം നേതൃത്വത്തിൽ നടക്കുന്ന കലാജാഥ അവതരണത്തോടെയാണ് സമ്മേളന നടപടികളാരംഭിച്ചത്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഡി സജി അധ്യക്ഷനായി.സെക്രട്ടറി പി ബി ഹർഷകുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ഉണ്ണികൃഷ്ണപിള്ള, അഡ്വ. കെ അനന്തഗോപൻ, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഐ എം ജില്ലാ സെക്രട്ടറിuറ്റംഗം ടി ഡി ബൈജു, എൻസിപി സംസ്ഥാന എക്സിക്യൂട്ടീവംഗം അടൂർ നരേന്ദ്രൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി പി ജോർജ്കുട്ടി, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രേംജിത്ത്, ജനതാദൾ എസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയൻ അടൂർ, ലേക് താന്ത്രിക് ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് സാംസൺ ഡാനിയേൽ, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ ജി തോമസ്, എൽഡിഎഫ് നേതാക്കളായ മുണ്ടപ്പള്ളി തോമസ്, അഡ്വ. എസ് മനോജ്, സി രാധാകൃഷ‌്ണൻ,ഏഴംകുളം നൗഷാദ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ അഡ്വ. ഉദയഭാനു രചിച്ച വിപ്ലവ കാസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് നൽകി പ്രകാശനം ചെയ്തു.
കോന്നി ചന്ത മൈതാനിയിൽ നടന്ന യോഗത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് പി ആർ ഗോപിനാഥൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, പാർലമെന്റ് മണ്ഡലം സെക്രട്ടറി അഡ്വ.കെ അനന്തഗോപൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, എൽഡിഎഫ‌് നേതാക്കളായ പ്രൊഫ.ടി കെ ജി നായർ, സി ജി ദിനേശ്, എൻ സജികുമാർ, അഡ്വ.കെ യു ജനീഷ് കുമാർ, സംഗേഷ് ജി നായർ, രാജു നെടുവംപുറം, എം പി മണിയമ്മ, എ ദീപുകുമാർ, സത്യാനന്ദപണിക്കർ,സോമൻ പാമ്പായിക്കോട്, സീതത്തോട് മോഹൻ, എബ്രഹാം ചെങ്ങറ, കെ ജി രാമചന്ദ്രൻപിള്ള, സണ്ണി ജോർജ‌് കൊട്ടാരത്തിൽ ,ജോൺ വട്ടപ്പാറ എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം സെക്രട്ടറി പി ജെ അജയകുമാർ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top