08 August Saturday
കെഎസ്‌കെടിയു ജില്ലാ സമ്മേളനം

കൊടിയുയർന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പൊതു സമ്മേളന നഗറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു പതാക ഉയർത്തുന്നു

 പന്തളം

എണ്ണമറ്റ കർഷക തൊഴിലാളി സമര ഭൂമിയായ പന്തളത്തിന്റെ മണ്ണിൽ പണിയാളരുടെ പുത്തൻ പോരാട്ടങ്ങൾക്ക് കാഹളമൂതി കർഷക തൊഴിലാളി യൂണിയന്റെ  ജില്ലാ സമ്മേളനത്തിന് പൊതുസമ്മേളന നഗറിൽ പതാക ഉയർന്നു.  ധീര രക്തസാക്ഷികളുടെയും പോരാട്ട വീഥിയിൽ ജീവൻ പൊലിഞ്ഞവരുടെയും സ്മൃതി മണ്ഡപങ്ങളിൽ നിന്ന്‌  കൊളുത്തിയ  ദീപശിഖയും പുറപ്പെട്ട കൊടി-കൊടിമര ജാഥകളും വീരോചിത സ്വീകരണങ്ങളാൽ  സമ്മേളന നഗറിൽ എത്തിയപ്പോൾ ആയിരങ്ങൾ നെഞ്ചേറ്റു.ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ 14 മുതൽ 16 വരെയാണ്‌ ജില്ലാ സമ്മേളനം. 
കൊടി-,കൊടിമര,ദീപശിഖാ ജാഥകൾ വൈകിട്ട് മെഡിക്കൽ മിഷൻ ജങ്‌ഷനിൽ എത്തി സംയുക്ത റാലിയായി പൊതു സമ്മേളന നഗറായ പ്രൈവറ്റ് ബസ്റ്റാൻഡിൽ (ഇ എ പൊടിയൻ നഗർ) എത്തിച്ചേർന്നു.പ്രതിനിധി സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള പതാക നിരണത്ത് രക്തസാക്ഷി നിരണം കുഞ്ഞന്റ സ്മൃതി മണ്ഡപത്തിൽ  ആർ സനൽകുമാറിൽനിന്ന് ജാഥാ ക്യാപ്റ്റൻ എം ജെ അച്ചൻകുഞ്ഞ് ഏറ്റുവാങ്ങി. പന്തളത്ത് പി എസ് കൃഷ്ണകുമാർ ഏറ്റുവാങ്ങി. സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള പതാക കവിയൂരിലെ കോട്ടൂർ കുഞ്ഞു കുഞ്ഞിന്റെ സ്മൃതി മണ്ഡത്തിൽ  അഡ്വ.കെ അനന്തഗോപനിൽ നിന്ന് ജാഥാ ക്യാപ്റ്റൻ അജിത് പ്രസാദ് ഏറ്റുവാങ്ങി.  സമ്മേളന നഗറിൽ  ഇ ഫസൽ എറ്റുവാങ്ങി..
പ്രതിനിധി സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള കൊടിമരം പൂങ്കാവിലെ  വി ആർ ശിവരാജന്റെ സ്മൃതി മണ്ഡത്തിൽ  പി ജെ അജയകുമാറിൽനിന്ന് ജാഥാ ക്യാപ്റ്റൻ  പി രാധാകൃഷ്ണൻ നായർ ഏറ്റുവാങ്ങി. സമ്മേളന നഗറിൽ സി രാധാകൃഷ്ണൻ ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള കൊടിമരം കിടങ്ങന്നൂരിലെ എം എം സുകുമാരന്റെ സ്മൃതി മണ്ഡപത്തിൽ ആർ അജയകുമാറിൽ നിന്ന് ജാഥാ കാപ്റ്റൻ സത്യവ്രതൻ ഏറ്റുവാങ്ങി. സമ്മേളന നഗറിൽ കെ പി സി കുറുപ്പ് ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളന നഗറിൽ സ്ഥാപിക്കുന്നതിനുള്ള ദീപശിഖ പന്തളം രക്തസാക്ഷി മണ്ഡപത്തിൽ ടി ഡി ബൈജുവിൽ നിന്ന് ജാഥാ ക്യാപ്റ്റൻ രാധാ രാമചന്ദ്രൻ എറ്റുവാങ്ങി. സമ്മേളന നഗറിൽ എം ടി കുട്ടപ്പൻ ഏറ്റുവാങ്ങി.
പൊതുസമ്മേളന നഗറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഡി ബൈജു  പതാക ഉയർത്തി.  പ്രതിനിധി സമ്മേളന നഗറിൽ  (പി കെ കുഞ്ഞച്ചൻ നഗർ) ദീപശിഖ സ്ഥാപിച്ചു. 
വെള്ളിയാഴ്ച രാവിലെ ഒൻപതിന്‌ പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top