29 January Saturday
സിൽവർലൈൻ

ജില്ലയ്‌ക്ക്‌ അടുത്ത സ്റ്റേഷൻ ചെങ്ങന്നൂർ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

 പത്തനംതിട്ട

സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈനിന്റെ 22 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോവുക. ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷൻ ചെങ്ങന്നൂരിലാകും. നിലവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നും 4.3 കിലോമീറ്റർ അകലത്തിൽ എംസി റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ -റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക. ഇവിടെനിന്നും 22 മിനിറ്റിൽ കൊല്ലത്തും 46 മിനിറ്റിൽ തിരുവനന്തപുരത്തും 39 മിനിറ്റിൽ എറണാകുളത്തും 49 മിനിറ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിലും എത്താം. 
കോഴിക്കോടിന് 1.54 മണിക്കൂറും കാസർകോടിന് 3.08 മണിക്കൂറും മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്. ചെങ്ങന്നൂർ സ്റ്റേഷനിൽനിന്നും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ–-വാഹന കണക്ടിവിറ്റിയും ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തി യാത്രാ ക്രമീകരണവും ഉണ്ടാകും. ശബരിമല തീർഥാടകർക്ക്  പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കും. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനും സംവിധാനമുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂർ, തിരൂർ,  കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് സ്റ്റേഷനുകൾ. ആകെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. മണിക്കൂറിൽ 200 കിലോമീറ്ററാണ് സിൽവർലൈൻ പാതയുടെ പ്രവർത്തന വേഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top