29 January Saturday
ധീരജിന്റെ കൊലപാതകം

പ്രതിഷേധം ജ്വലിച്ച് 
ജനകീയ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

 പത്തനംതിട്ട 

എസ്‌എഫ്‌ഐ പ്രവർത്തകൻ ഇടുക്കി പൈനാവ്‌ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥി ധീരജിനെ കെഎസ്‌യു– -യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം. "കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'–- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ  ജില്ലകളിൽ  ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതായി കൂട്ടായ്‌മ. 
കൂട്ടായ്‌മ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ സംഗേഷ് ജി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. 
സമാപന യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്‌തു. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം രാജു ഏബ്രഹാം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ശ്യാമ, ആർ മനു,  ജില്ലാ ട്രഷറർ ബി നിസാം, എം അനീഷ് കുമാർ, അനീഷ് വിശ്വനാഥ്, ശ്രീനി എസ് മണ്ണടി,  നീതു അജിത്, ജെ രാജകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top