16 January Saturday
വെള്ളിത്തിരയിൽ വെള്ളിവെളിച്ചം

ആവേശത്തേരിലേറി 
സിനിമാ പ്രേമികൾ 

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
പത്തനംതിട്ട - 
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമായി വെള്ളിത്തിരകൾ പ്രകാശമാനമായി, ഒപ്പം തീയേറ്ററുകളിൽ  ആവേശവും  ആഹ്ലാദവും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തീയേറ്ററുകളിൽ രാവിലെ മുതൽ പ്രദർശനം നടത്തിയത്. സാനിറ്റൈസർ നൽകിയ ശേഷം തെർമൽ സ്കാനർ ഉപയോഗിച്ച് കാണികളെ പരിശോധിച്ചു.  തുടർന്ന് ഒന്നിടവിട്ട സീറ്റുകളിൽ ഇരുത്തി. തമിഴ് മെഗാസ്റ്റാർ വിജയ്‌യുടെ ‘മാസ്റ്റർ’ എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. വലിയ ആവേശത്തോടെയാണ് രാവിലെ മുതൽ തീയേറ്ററുകളിൽ കാണികൾ എത്തിയത്. കോവിഡ് കാരണം അടച്ചുപൂട്ടിയ  തീയേറ്ററുകൾ 309 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തുറന്നത്. സർക്കാർ തീരുമാനത്തിൽ തീയേറ്റർ ഉടമകളും ജീവനക്കാരും സിനിമാ പ്രേമികളും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top