പത്തനംതിട്ട
ദേശീയ കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ കർഷക സംഘടനകളുടെ അനിശ്ചിതകാല സത്യാഗ്രഹം 24–-ാം ദിവസത്തിലേക്ക് കടക്കുന്നു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുക, ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, കാർഷികമേഖലയെ കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ബുധനാഴ്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അനസ് ഉദ്ഘാടനം ചെയ്തു. സോമനാഥൻ പിള്ള അധ്യക്ഷനായി. ആർ രഞ്ചു, വി കെ പുരുഷോത്തമൻ പിള്ള, അഡ്വ. ജനു മാത്യു, പി ആർ പ്രദീപ്, അഡ്വ. ജനാർദ്ദന കുറുപ്പ്, സംഗേഷ് ജി നായർ, എം ജെ രവി, കെ അനിൽകുമാർ, രവി, സി സി ഗോപാലകൃഷ്ണൻ, ആർ ഹരീഷ്, വി വേണു, ജി ഹരിദാസ്, അനന്ദു മധു, ബിബിൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..