24 October Thursday

കോലാറയാർ ജലോത്സവം: യുവശക്തി ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

 തിരുവല്ല

കെ ടി കൃഷ്ണൻകുട്ടി മെമ്മോറിയൽ എവറോളിങ്‌ ട്രോഫിക്കു വേണ്ടിയുള്ള രണ്ടാമത് നിരണം കോലറയാർ വള്ളംകളി മൽസരം കോലറയാർ വാട്ടർസ്റ്റേഡിയത്തിൽ നടന്നു. തിരുവോണ നാളിൽ നടന്ന വള്ളംകളി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ലതാ  പ്രസാദ് അധ്യക്ഷയായി. മാത്യു ടി തോമസ് എംഎൽഎ സമ്മാനദാനം നിർവഹിച്ചു. അഡ്വ. ആർ സനൽകുമാർ, എം ബി നൈനാൻ, അലക്‌സ് പുത്തൂപ്പള്ളി, നിരണം രാജൻ, എം ജെ അച്ചൻകുഞ്ഞ്, പി ഡി മോഹനൻ, പി സി സണ്ണി, കെ സി ഓമനക്കുട്ടൻ, പി ഡി രാജൻ എന്നിവർ സംസാരിച്ചു.
യുവശക്തി ബോട്ട് ക്ലബ് ഒന്നാം സ്ഥാനവും നിരണം എയർ ബോട്ട് ക്ലബ് രണ്ടാംസ്ഥാനവും നേടി. ചെറുവള്ളങ്ങളുടെ  വിഭാഗത്തിൽ വീയപുരം ബോട്ട് ക്ലബ് ഒന്നാം സ്ഥാനവും സെൻട്രൽ ക്ലബ് രണ്ടാംസ്ഥാനവും നേടി.
 
 
പ്രധാന വാർത്തകൾ
 Top