07 October Friday

മോഷ്ടിച്ച ബൈക്കുകൾ വില്‍ക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
പത്തനംതിട്ട 
മോഷ്ടിച്ച ബൈക്കുമായി പഴകുളത്തുള്ള  ആക്രി വിൽപ്പനക്കടയിൽ വിൽക്കാനെത്തിയ രണ്ട്‌ പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം പുലമൺ പാറക്കടവ്  രഞ്ജു ഭവനം വീട്ടിൽ  രഞ്ജു പി കുഞ്ഞുമോൻ (24)  പ്രായപൂർത്തിയാകാത്ത  പള്ളിക്കൽ സ്വദേശിയേയുമാണ്  പൊലീസ് കസ്റ്റഡിയിലെടുത്തത്.  
കടയുടമ വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടതിനെ തുടർന്ന്  യുവാക്കൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിൽ തോന്നിയ സംശയമാണ്  പ്രതികളെ കുടുക്കിയത്. ഇരുവരെയും തന്ത്രപൂർവം അവിടെ നിർത്തിയ ശേഷം ഉടമ പൊലീസിൽ വിവരം  അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്  യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്  മോഷണത്തിന്റെ ചുരുളഴിഞ്ഞത്.  ഇവർ വിൽക്കാനായി കൊണ്ടുവന്ന ബജാജ് ഡിസ്കവർ ബൈക്ക്  പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.   തുടർന്ന്  പരിസരത്ത് നടത്തിയ അന്വേഷണത്തിൽ കടയുടെ സമീപത്തുനിന്നും  റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ കണ്ടെത്തുകയും ചെയ്തു.
എൻഫീൽഡ് ബൈക്ക് കുണ്ടറയിൽ നിന്നും ഡിസ്കവർ ബൈക്ക്‌ കൊട്ടാരക്കരയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. കൊല്ലം ജില്ലകളിലെ വിവിധ  സ്റ്റേഷൻ പരിധികളിൽ നടന്നിട്ടുള്ള വാഹന മോഷണ കേസുകളിൽ ഇവർക്ക് പങ്കുള്ളതായി   ബോധ്യപ്പെട്ടിട്ടുണ്ട്.  ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top