18 September Wednesday

ക്യാമ്പിലെ സൗകര്യങ്ങളെ കുറിച്ച് പറയാൻ അമ്മമാർക്ക്‌ നൂറുനാവ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

  കോഴഞ്ചേരി

ഒത്തിരി ക്യാമ്പിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതൊരു നല്ല ക്യാമ്പാ കുഞ്ഞെ. 
കഴുത്തറ്റം വെള്ളത്തിൽ വീട്ടു സാമാനങ്ങൾ തലേ ചുമന്ന് സ്കൂളിലും മറ്റും കഴിയുമ്പോൾ ക്യാമ്പിലും ദുരിതം തന്നെയാരുന്നു.എന്നാ ഇപ്രാവശ്യത്തെ സൗകര്യം ഒന്നു വേറെ തന്നെയാ.  സമയാസമയത്തിന് ഭക്ഷണം. എല്ലാ ദിവസവും അസുഖമുണ്ടോന്നു നോക്കാൻ ഡാക്കിട്ടറന്മാർ....എൺപത്തിയെട്ടുകഴിഞ്ഞ പൊടിയമ്മക്കും, എഴുപത്തിമൂന്നിലെത്തിയ ഭവാനിക്കും ഏഴീക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിലെ സൗകര്യങ്ങളെ കുറിച്ച് പറയാൽ നൂറുനാവ്.
പിണറായി സാറിന്‌ ഞങ്ങളോടുള്ള കരുതലാ ഇത്രേം സഹായിക്കുന്നേന്നു അറിയാം. പിന്നെ എംഎൽഎ  വീണക്കുഞ്ഞിന് ഞങ്ങളോടുള്ള സ്നേഹം വലുതാ. ഇന്നു വന്നപ്പോഴും എന്തെങ്കിലും ആവശ്യമുണ്ടോന്നു ചോദിച്ചാരുന്നു. മക്കളമ്മയോടു ചോദിക്കന്ന പോലയാ  വീണ കുഞ്ഞിന്റെ ചോദ്യം. കുഞ്ഞിന് നൂറു പുണ്യം കിട്ടും.ആ വൃദ്ധമാതാക്കളുടെ വാക്കുകളിൽ  വാൽസല്യം നിറഞ്ഞു.
ബ്ലോക്ക് നമ്പർ രണ്ടിൽ താമസിക്കുന്ന ഭവാനി ഇതിനകം ഒരമ്പത് ക്യാമ്പിലെങ്കിലും കഴിയണ്ടി വന്നിട്ടുണ്ട്. 128 ൽ കഴിയുന്ന പൊടിയമ്മ വിവാഹ ശേഷമാണ് എഴിക്കാട്ടെത്തിയത്.25 ക്യാമ്പിലെങ്കിലും കഴിയണ്ടി വന്നു. രോഗിയാണന്നറിഞ്ഞ ഉദ്യോഗസ്ഥർ ഈ അമ്മക്കു വേണ്ടി ഒരു മുറി തന്നെ ഒരുക്കി കൊടുത്തിട്ടുണ്ട്. കൃത്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും കരുതലുമാണ് ഈ വൃദ്ധ ഹൃദയങ്ങളെ എറെ ആകർഷിച്ചത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top