20 September Friday

കെഎസ്ആർടിസി സർവീസുകൾ വഴി തിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

 

തിരുവല്ല
കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽനിന്ന് വഴിക്കടവ്, മധുര, ആനക്കുളം, കായൽപ്പുറം, ഹരിപ്പാട് എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ മുടങ്ങി. എസി റോഡിൽ വെള്ളംകയറിയതിനാൽ ബംഗളൂരു ബസ് സർവീസും അമൃത ആശുപത്രിയിലേക്കുള്ള സർവീസും അമ്പലപ്പുഴ‐ ആലപ്പുഴ വഴിയാണ് പോകുന്നത്. തിരുവല്ല‐ പാലക്കാട് സർവീസ് കോട്ടയം വഴി തിരിച്ചുവിട്ടു. 
ചങ്ങനാശേരിയിൽനിന്ന് എസി റോഡിലൂടെ പോകേണ്ട ബസുകൾ തിരുവല്ല‐ എടത്വ വഴി സർവീസ് നടത്തുന്നുണ്ട്. എടത്വ മുതൽ വീയംപുരം വരെ റോഡിൽ വെള്ളംകയറിയതിനാൽ ഇതുവഴിയുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. തിരുവല്ല‐ എടത്വ റൂട്ടിലെ നിരണം ഭാഗത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും ബസ് സർവീസുകൾ നടത്തുന്നുണ്ട്. തിരുവല്ല‐ റാന്നി, പത്തനംതിട്ട റൂട്ടുകളിൽ വെള്ളപ്പൊക്ക ഭീഷണിയില്ല.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top