23 August Friday

നാഷണൽ ലോക് അദാലത്ത് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

 

പത്തനംതിട്ട
ദേശീയ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും അടൂർ, റാന്നി, തിരുവല്ല താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും 13ന് അതത് കോടതികളിൽ ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയിൽ നിലവിലുള്ളതും കോടതി പരിഗണനയിൽ വരാത്ത പരാതികളും അദാലത്തിന‌് പരിഗണിച്ചിട്ടുണ്ട്. 
കോടതിയിൽ നിലവിലുള്ള ക്രിമിനൽ, സിവിൽ കേസുകൾ, വഹനാപകട നഷ്ടപരിഹാര കേസുകൾ, കുടുംബകോടതി കേസുകൾ, രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട ഭൂമിക്ക് വില കുറച്ചത് സംബന്ധിച്ച കേസുകൾ, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട കേസുകൾ, ബാങ്കിംങ‌് മേഖലയിലെ വിദ്യാഭ്യാസ വായ്പ, കൃഷി വായ്പ, മറ്റു വായ്പകൾ, ടെലിഫോൺ സംബന്ധമായ കേസുകൾ എന്നിവ സംബന്ധിച്ച പരാതികളും അദാലത്തിന‌് പരിഗണിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ  രാവിലെ തന്നെ അതത് കോടതികളിൽ ഹാജരാകണം. തീർപ്പാക്കുന്ന എല്ലാ കേസുകൾക്കും അർഹമായ ഇളവുകൾ നൽകുന്നതിനാൽ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top