22 August Thursday

മിൽമ ഡെയറിക്ക് ഐഎസ‌്ഒ അംഗീകാരം; മന്ത്രി കെ രാജു ഇന്ന‌് സർടിഫിക്കറ്റ് സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

 പത്തനംതിട്ട

മിൽമ പത്തനംതിട്ട ഡെയറിക്ക്  ക്വാളിറ്റി മാനേജ്മെൻറ് സിസ്റ്റം, എൻവയോൺമെന്റ് മാനേജ്മെന്റ‌് സിസ്റ്റം, ഒക്യൂപേഷണൽ ഹെൽത്ത് ആൻഡ‌് സേഫ്റ്റി മാനേജ്മെന്റ‌് സിസ്റ്റം എന്നിവയ‌്ക്ക‌് ഐഎസ‌്ഒ അംഗീകാരം ലഭിച്ചു.  
ശനിയാഴ‌്ച രാവിലെ 10ന‌് പത്തനംതിട്ടയിലുള്ള  ഡെയറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മിൽമ തിരുവനന്തപുരം യൂണിയനു വേണ്ടി  ക്ഷീര വികസന  മന്ത്രി അഡ്വ. കെ രാജു സർട്ടിഫിക്കറ്റ‌്ഏറ്റുവാങ്ങും.2010 മാർച്ചിൽ സ്ഥാപിതമായ പത്തനംതിട്ട ഡെയറി 2015 നോടകം  തന്നെ ഐഎസ‌്ഒ 2200: 2015അംഗീകാരം കരസ്ഥമാക്കി.2018- –-19 സാമ്പത്തിക വർഷം 110 കോടി വിറ്റുവരവുണ്ടായ ഡെയറി ഏകദേശം 67,000 ലിറ്റർ ടോൺസ് മിൽക്ക് അടക്കം ഉൽപാദിപ്പിക്കുന്നുണ്ട‌്. സ്വീകരണയോഗത്തോടനുബന്ധിച്ച് കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി, മരണാനന്തര ധനസഹായ പദ്ധതി, വിദ്യാഭ്യാസ ധനസഹായ പദ്ധതി എന്നിവ ആന്റോ ആന്റണി എംപി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ രാജൻ എന്നിവർ നിർവ്വഹിക്കും തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് അധ്യക്ഷനാകും. ഡെയറി മാനേജിങ‌് ഡയറക്ടർ കുര്യാക്കോസ് സക്കറിയ റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ്, ഡയറക്ടർ എസ് സദാശിവൽ പിള്ള, മാത്യു ചാമത്തിൽ, വി വേണുഗോപാലകുറുപ്പ്, എസ് അയ്യപ്പൻ നായർ, എസ് ഗിരീഷ‌്കുമാർ, കെ രാജശേഖരൻ, വി വി വിശ്വൻ, ടി സുശീല, ലിസി മത്തായി, എസ് ഷീജ, മാനേജിങ‌് ഡയറക്ടർ കുര്യാക്കോസ് സക്കറിയ, പത്തനംതിട്ട ഡെയറി മനേജർ സൂസൻ തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top