19 August Monday

അനധികൃത മണ്ണ് കടത്ത്; 2 ടിപ്പർ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
മല്ലപ്പള്ളി
അനധികൃത മണ്ണെടുപ്പിനെതിരെ നടപടി ശക്തമാക്കി കീഴ്വായ്പൂര് പൊലീസ്. അനധികൃതമായി മണ്ണ് കടത്തിയ രണ്ട് ടിപ്പർ ലോറികൾ ഇൻസ്പെക്ടർ സി ടി സഞ്ജയിന്റെ നേതൃത്വത്തിലുള്ള  സംഘം പിടിച്ചെടുത്തു.പകൽ സമയങ്ങളിൽ പോലും പച്ചമണ്ണ് കടത്ത് വ്യാപകമാകുന്നതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു വാർത്ത ശ്രദ്ധയിൽപെട്ടതോടെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ജി ജയദേവ് നിർദേശം നൽകിയിരുന്നു. വെള്ളിയാഴ്ച പൊലീസ് പരേഡ് നടക്കുന്ന സമയം നോക്കി മൂശാരികവലയിൽ നിന്നും ആനിക്കാട്ടേക്കായിരുന്നു മണ്ണ് കടത്തിയത്. കല്ലൂപ്പാറ സ്വദേശിയാണ് മണ്ണ് കടത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ് പറയുന്നു. ആനിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത ലോറികൾ. രാത്രി കാലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമായതിനാലാണ് മണ്ണ് കടത്ത് പകൽ സമയത്തേക്ക് മാറ്റിയതെന്ന്  ഇൻസ്പെക്ടർ ടി സഞ്ജയ് പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top