25 July Sunday

441 പേര്‍ക്ക് കൂടി,
632 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
പത്തനംതിട്ട 
ജില്ലയിൽ ശനിയാഴ്‌ച 441 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 632 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്തിൽ നിന്നും വന്നതും 440 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ച്‌ പേരുണ്ട്.
ഇതുവരെ ആകെ 110329 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 102939 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 ബാധിതരായ ആറ്‌ പേരുടെ മരണം റിപ്പോർട്ട് ചെയ്തു. കൊടുമൺ സ്വദേശി  (37), കുളനട സ്വദേശിനി (72),നാറാണമ്മൂഴി സ്വദേശി (74),തിരുവല്ല സ്വദേശി (72),കടമ്പനാട് സ്വദേശി (75),വെച്ചൂച്ചിറ സ്വദേശി (77) എന്നിവരാണ്‌ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞത്‌.ആകെ രോഗമുക്തരായവരുടെ എണ്ണം 104417 ആണ്. ജില്ലക്കാരായ 5320 പേർ രോഗികളായിട്ടുണ്ട്. 19514 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 3743 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 1890 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മരണനിരക്ക് 0.31 ശതമാനമാണ്. ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.51 ശതമാനവും, ശനിയാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 12.00 ശതമാനവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top