17 June Monday
പൊൻകുന്നം പുനലൂർ ഹൈവേ

ഇനി വൈകില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 പത്തനംതിട്ട

ദീർഘനാളത്തെ കാത്തിരിപ്പിന‌് അവസാനമാകുന്നു; പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൊൻകുന്നം–- പുനലൂർ ഭാഗത്തിന്റെ പണി ഉടൻ തുടങ്ങാനാകും. തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടവും വായ്പ നൽകുന്ന ലോക ബാങ്ക‌് മുന്നോട്ടുവച്ച നിബന്ധനകളും മൂലം ടെണ്ടർ തുറക്കൽ പലവട്ടം മുടങ്ങിയതോടെ നാട്ടുകാർക്ക‌് പ്രതീക്ഷയറ്റിരുന്നു. 
തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ പദ്ധതിയുമായി കെഎസ‌്ടിപി അതിവേഗം മുന്നോട്ടുപോവുകയാണ‌്. അവശേഷിക്കുന്ന 82 കിലോമീറ്റർ മൂന്നു ഘട്ടമായി പൂർത്തീകരിക്കാനുള്ള നടപടികൾ അടുത്ത ആഴ്ചയോടെ തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ‌് അവർ. ലോകബാങ്കിന്റെ അനുമതി കിട്ടി, ആദ്യ ഘട്ടത്തിന്റെ  ടെണ്ടർ സാങ്കേതിക മൂല്യനിർണയം നടത്തി. ടെണ്ടർ സമർപ്പിച്ച രണ്ടുപേരിൽ ഒരാൾ സാമ്പത്തിക ശേഷി വ്യക്തമാക്കുന്ന രേഖകൾ സമയത്ത‌് സമർപ്പിക്കാതിരുന്നതിനാൽ അയോഗ്യനാക്കി.  അയാൾ ഹൈക്കോടതിയെ സമീപിച്ചതാണ‌് നടപടികൾക്ക‌് ഇപ്പോൾ കാലതാമസം വരുത്തുന്നത‌്. ദിവസങ്ങൾക്കകം ഹൈ‌ക്കോടതിയുടെ വിധി വരുന്നതോടെ ടെണ്ടറിന്റെ സാമ്പത്തിക മൂല്യനിർണയവും പൂർത്തിയാക്കി പദ്ധതിയുമായി മുന്നോട്ടുപോകാനാകും. 
കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗമാണ‌് ആദ്യ ഘട്ടമായി പണിയുക. പ്ലാച്ചേരി–- പൊൻകുന്നം രണ്ടാം ഘട്ടത്തിൽ പണി ആരംഭിക്കും. 22 കിലോമീറ്റർ മാത്രമുള്ള പുനലൂർ–- കോന്നി ഭാഗം അവസാന ഘട്ടമായിരിക്കും. രണ്ടാം ഘട്ടത്തിന‌് മൂന്നുപേരും മൂന്നാം ഘട്ടത്തിന‌് അഞ്ചുപേരും ടെണ്ടർ സമർപ്പിച്ചിട്ടുണ്ട‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top