16 December Monday
മുഖ്യമന്ത്രിക്ക‌് പരാതി നൽകി

യുവാവിന്റെ കൊലപാതകം: യഥാർത്ഥ പ്രതികളെ പിടികൂടണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 കോഴഞ്ചേരി

യുവാവിന്റെ കൊലപാതകത്തിൽ  യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക‌് പരാതി.അയിരൂർ പഞ്ചായത്തിലെ തടിയൂർ വിജയ ഭവനത്തിൽ ഗോപിനാഥൻ നായരുടെ മകൻ അഭിലാഷ് (35)നെയാണ് കഴിഞ്ഞ 23ന‌് രാത്രി വീടിന‌് സമീപത്തുള്ള റബർ തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിലൂടെയാണ് കൊലപാതകം തെളിഞ്ഞത്.ഈ കേസിൽ രാത്രി വൈകും വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ രക്ഷപെടുത്താൻ സഹോദരൻ അനീഷിനെ പ്രതിയാക്കുകയായിരുന്നു എന്നാണ് പിതാവ് ഗോപിനാഥൻ നായരും ബന്ധുക്കളും മുഖ്യമന്ത്രിക്ക് നേരിട്ടു നൽകിയ പരാതിയിൽ പറയുന്നത്
22 ന‌് രാവിലെ ഏഴു മണിയോടെ സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായിരുന്നു.അമ്മയും അയൽവാസിയും ഇടപെട്ട് ഇരുവരെയും പിൻതിരിച്ചു.തുടർന്ന് പെയിന്റിംങ‌് തൊഴിലാളിയായ അഭിലാഷ്7.30 ന് സുഹൃത്തിനൊപ്പം  ജോലിക്കു പോകുകയും ചെയ്തു.
എന്നാൽ 23ന‌് രാവിലെ റബർ തോട്ടത്തിൽ അഭിലാഷിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഒപ്പം പോയ സുഹൃത്തും മറ്റൊരാളുമായി രാത്രി 9 വരെ ബൈക്കിൽ കറങ്ങിയിരുന്നതായി ബന്ധുക്കൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലുണ്ട്. രാവിലെ മുതൽ ഒപ്പമുണ്ടായിരുന്ന യുവാവ് റബർ തോട്ടത്തിന‌്സമീപമുള്ള വീട്ടിൽ സംഭവ ദിവസം രാത്രി ടോർച്ച് ചോദിച്ചു ചെന്നിരുന്നതായും പറയുന്നു. രാത്രി 9 ന് പാൻപരാഗ് വിൽക്കുന്ന കടയിൽ ചെന്നിരുന്നതായി സാക്ഷിമൊഴിയുണ്ട്. കിടങ്ങന്നൂരിലെ വിദേശമദ്യശാലയിൽ സുഹൃത്തുമൊത്ത് അഭിലാഷ് മദ്യം വാങ്ങാൻ പോയതിനും സാക്ഷികൾ നിരവധി.ഒപ്പം ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും അറിയാതെ മരണം സംഭവിക്കില്ലെന്നാണ് മുഴുവൻ നാട്ടുകാരും വിശ്വസിക്കുന്നത്. എന്നാൽ മരണ വിവരം അറിയിക്കാൻ  സ്റ്റേഷനിൽ ചെന്ന സഹോദരൻ അനീഷിനെ തടഞ്ഞുവയ്ക്കുകയും ഒടുവിൽ അറസ്റ്റു ചെയ്ത് റിമാൻഡ‌് ചെയ്യുകയുമായിരുന്നു. ഇത് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്നാണ് പരാതി.ഇതിനിടയിൽ അഭിലാഷിന്റെ കൊലപാതകത്തിന‌് ശേഷം സുഹൃത്തുക്കളിൽ ഒരാൾ രണ്ടു പ്രാവശ്യം ആത‌്മഹത്യക്കു ശ്രമിച്ചതായും പറയയുന്നു.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top