17 June Monday

പുളിമൂട് ജങ‌്ഷ‌ന‌ിൽ മരം പിഴുത‌് വീണ‌് ഓട്ടോയും കാറും തകർന്നു; ഓട്ടോ ഡ്രൈവർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ടികെ റോഡിൽ പുളിമൂട‌് ജങ‌്ഷനിൽ വാഹനങ്ങൾക്ക‌് മുകളിലേക്ക‌് പിഴുത‌് വീണ മരം ഫയർഫോഴ‌്സ‌് മുറിച്ചു മാറ്റുന്നു

പത്തനംതിട്ട
ടികെ റോഡിൽ പുളിമൂട് ജങ‌്ഷ‌ന‌ിൽ മരം പിഴുത‌് വീണ‌് ഈവഴി പോയ ഓട്ടോറിക്ഷയും കാറും തകർന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക‌് പരിക്കേറ്റു. ബുധനാഴ‌്ച പകൽ 11ഓടെ കാറ്റിലും മഴിയിലുമാണ‌് സംഭവം. 
ഓട്ടോ ഡ്രൈവർ നന്നുവക്കാട് വൈക്കത്ത് വടക്കേതിൽ വീട്ടിൽ ഗോപിക്ക് (52) നടുവിന് ക്ഷതമേറ്റു. ചുരുളിക്കോട് തുണ്ടുപറമ്പിൽ വീട്ടിൽ പ്രിൻസി (39), സുമ (44) എന്നിവരാണ‌് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത‌്. ഇവർക്ക‌് കാര്യമായ പരിക്കില്ല.   മൂന്നുമാസം മുമ്പ് കാലൊടിഞ്ഞ് ചികിത്സയിലായിരുന്ന പ്രിൻസി ഫിസിയോതെറാപ്പി ചെയ്യാൻ ആശുപത്രിയിലെത്തി തിരികെപ്പോകുമ്പോഴാണ‌് അപകടം. എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
   നെടുങ്കുന്നം സ്വദേശിയായ സതീഷും ബന്ധുവുമാണ‌് കാറിൽ ഉണ്ടായിരുന്നത‌്. മരം വീഴുന്നതുകണ്ട് സതീഷിന്റെ ബന്ധു  കാറിൽ നിന്നിറങ്ങിയോടി. സതീഷ‌് ഡ്രൈവർ സീറ്റിലായിരുന്നതിനാൽ ഇറങ്ങാനായില്ല. കാറിന്റെ മുകൾ ഭാഗം പൂർണമായി തകർന്നെങ്കിലും സതീഷിന് പരിക്കേറ്റില്ല.
 അപകടത്തെ തുടർന്ന് ടികെ റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. സമീപത്തെ വൈദ്യുതി പോസ‌്റ്റ‌് തകർന്ന് വൈദ്യുതി മുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഈ ഭാഗത്ത് റോഡരികിലെ പൈപ്പ് ലൈനിന്റെ പണിയും നടക്കുന്നുണ്ടായിരുന്നു. മഴ മൂലം പണിക്കാർ സമീപത്തെ കടയിൽ കയറി നിന്നതിനാൽ വലിയ അപകടം ഒഴിവായി. പൊലീസും ഫയർഫോഴ്സും എത്തിയാണ് മരം മുറിച്ചുമാറ്രിയത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top