18 June Friday

ബാലസംഘം നവ മാധ്യമ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

 പത്തനംതിട്ട

ബാലസംഘം  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  നവമാധ്യമ ജില്ല ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന കോർഡിനേറ്റർ മിഥുൻ ഷാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ തെരഞ്ഞെടുത്ത 60 പ്രതിനിധികൾ പങ്കെടുത്തു. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസപരവും കലാപരവും ശാസ്ത്രീയവുമായ പരിപാടി ബാലസംഘം നവമാധ്യമ ടീം ഓൺലൈനായി സംഘടിപ്പിക്കും. ഓരോ മേഖല കമ്മിറ്റികൾ കേന്ദ്രീകരിച്ച്‌ 100 വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പും സംഘടിപ്പിക്കും.  ജില്ലാ കമ്മിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ  ക്ലാസും സംഘടിപ്പിക്കാൻ തീരുമാനിച്ചു. 
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായർ, ജില്ലാ സെക്രട്ടറി അഭിജിത് സജീവ്, ജില്ലാ കൺവീനർ പ്രൊഫ. മോഹൻകുമാർ, ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് തുടങ്ങിയവർ സംസാരിച്ചു. നവമാധ്യമ ജില്ലാ കൺവീനറായി മഹേഷ് കോന്നി,ജോയിന്റ് കൺവീനർമാരായി രാജലാൽ, നന്ദഗോപൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സുഭാഷ്,ദിലീപ് തുടങ്ങിയവരെ തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top