21 May Tuesday

ഇന്ത്യയുടെ നിലനിൽപ്പിന് ഇടതുപക്ഷം ശക്തിപെടണം: എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 ചിറ്റാർ

നെഹ‌്റുവിന്റെ കാലത്ത് 364. രാജീവ് ഗാന്ധിയുടെ കാലത്ത് 404. ഇപ്പോ പാർലമെന്റിൽ ആകെയുള്ള കോൺഗ്രസുകാർ 44. നമ്മുടെ എ കെ ആൻറണിയുടെ ഉപദേശം കൊണ്ടാണ് ഇന്ന് കോൺഗ്രസിനീ ഗതി വന്നത്.
ആ ആൻണി ഉപദേശിച്ചാ ഇപ്പം രാഹുലിനെ വയനാട്ടിൽ കൊണ്ടു വന്നിരിക്കുന്നത്. എന്നാ കേട്ടോ വയനാടാകെ മാറിയിരിക്കുവാ. ഇന്നലെ അവിടെ അവിടെ നടന്ന റോഡ്ഷോയിൽ പതിനായിരങ്ങളാ ഒഴുകി എത്തിയതതെന്ന് മന്ത്രി എം എം മണി പറഞ്ഞു.എൽഡിഎഫ് നേതൃത്വത്തിൽ സീതത്തോട്ടിലും തണ്ണിത്തോട്ടിലും സംഘടിപ്പിച്ച പൊതുസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് ഉയർത്തുന്ന തീവ്രവർഗീയതയെ മൃദു ഹിന്ദുവർഗീയ വീക്ഷണം കൊണ്ട് എതിർക്കുന്നതാണ് കോൺഗ്രസിന്റെ നയം. ഇത് അപകടമാണ്. ഇന്ത്യയുടെ നിലനിൽപ്പിന് ഇടതുപക്ഷം ശക്തിപെടണം
ഡാം തുറന്നു വിട്ടതാണ് പ്രളയ കാരണം എന്നു പറയുന്ന കോൺഗ്രസുകാരും ബിജെപിക്കാരും വിഢികളുടെ സ്വർഗത്തിലാണ്.കേരളത്തിൽ 82 ഡാമുകളാണുള്ളത്. അതിൽ വൈദ്യുതി വകുപ്പിന് 52 എണ്ണമുണ്ട്. ഈ 52 ഡാമുകളിൽ 12 എണ്ണത്തിന‌്മാത്രമേ ഷട്ടർ ഉള്ളു.
ഡാമുകൾ ഉള്ളതുകൊണ്ടാണ് പ്രളയത്തിന്റെ ശക്തി കുറഞ്ഞത് എന്ന് അന്തർദേശീയ ജല കമീഷൻ പറഞ്ഞത് ഇവർ കേട്ടില്ലന്ന് തോന്നുന്നു. പ്രളയകാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത എംപിയേയും വർഗീയ കാർഡ് ഇറക്കി വോട്ടു ചോദിക്കുന്നവരേയും നമ്മുക്ക് കെട്ടുകെട്ടിക്കണമെന്നും എം എം മണി പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top